ഫാര്‍മസി നടത്തിപ്പുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി
കോവളം: മുന്നറിയിപ്പില്ലാതെ ഫാര്‍മസിസ്റ്റുകള്‍ ജോലി നിര്‍ത്തുന്നത് ഫാര്‍മസി നടത്തിപ്പുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയരുന്നു. രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഡ്രഗ് കണ്ട്രോളര് മെഡിക്കല്‍ ഷോപ്പുടമകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ മുന്‍കൂട്ടി അറിയിക്കാതെ സര്ട്ടിഫിക്കറ്റുമെടുത്ത് ജോലി മതിയാക്കിപ്പോകുന്നത് സ്ഥാപനം ഉടമകള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും വീണ്ടുമൊരു അംഗീകൃത ഫാര്‍മസിസ്റ്റിനെ കണ്ടെത്തി ഡ്രഗ് കണ്ട്രോളറില് നിന്ന് അംഗീകാരം വാങ്ങുന്നത്വരെ സ്ഥാപനം അടച്ചിടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും ഉടമകള്‍ പറയുന്നു. ഇതിന് പരിഹാരം കാണാന്‍ നിയമം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ ഷോപ്പുടമകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡ്രഗ് കണ്‍ട്രോളര്‍ക്കും നിവേദനം നല്‍കുമെന്ന് പൗരാവകാശ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."