ജില്ലയില്‍നിന്ന് 32,051 പേര്‍ക്ക് പ്ലസ്വണ് പ്രവേശനം
മലപ്പുറം: പ്ലസ്വണ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ഇടംപിടിച്ചത് 32,051 പേര്. ജില്ലയില്‍ ആകെയുള്ള 40,121 മെറിറ്റു സീറ്റുകളില്‍ ഇനിയുള്ളത് 8,070 സീറ്റുകള്‍ മാത്രം. ജനറല്‍ വിഭാഗത്തില്‍ ജില്ലയിലുള്ള 21,492 സീറ്റുകളിലേക്കും ആദ്യ ഘട്ടത്തില്‍തന്നെ അലോട്ട്മെന്റ് നടന്നപ്പോള്‍ ഇനിയുള്ളതു സംവരണ സീറ്റുകള്‍ മാത്രമാണ്.
2017-18 വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് 80,221 വിദ്യാര്‍ഥികളാണ് ജില്ലയില്‍നിന്നുമാത്രം അപേക്ഷ നല്‍കിയത്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പ്ലസ്വണ് അപേക്ഷകരുള്ള ജില്ലയാണ് മലപ്പുറം. ഇതില്‍ 48,170 പേര്‍ക്കാണ് ഒന്നാം അലോട്ട്മെന്റില്‍ സീറ്റ് ലഭിക്കാതിരുന്നത്.
അപേക്ഷകരുള്ളതിനാല്‍ സംവരണ വിഭാഗങ്ങളായ മുസ്ലിം ഈഴവ, തിയ്യ, ബില്ലവ, വിശ്വകര്‍മ വിഭാഗങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ആദ്യ ഘട്ടത്തില്‍തന്നെ അലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. മുസ്ലിം സംവരണം 1,754, ഈഴവ, തിയ്യ, ബില്ലവ 2,161, വിശ്വകര്‍മ 449 എന്നീ സീറ്റുകളിലേക്കാണ് മുഴുവന്‍ അലോട്ടമെന്റ് നടന്നത്. എല്‍.സി ആംഗ്ലോ ഇന്ത്യന്‍ (816), ക്രിസ്ത്യന്‍ ഒ.ബി.സി (260), ഹിന്ദു ഒ.ബി.സി (142), പട്ടികജാതി (1,287), പട്ടിക വര്‍ഗം (3,884), ഭിന്നശേഷി (539), കാഴ്ചശേഷിയില്ലാത്തവര്‍ (141), ദേവര (445), കുശവന് (237), കുടുംബി (319) എന്നിങ്ങനെയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ആദ്യ അലോട്ട്മെന്റില്‍ ഇടംപിടിച്ചവര്‍ ബന്ധപ്പെട്ട സ്കൂളുകളില്‍ ഇന്നു വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണമെന്നാണ് നിര്‍ദേശം. അല്ലാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."