ഗ്രാമീണ വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണം: പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
ആയഞ്ചേരി: സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ എന്ന നിലയില്‍ നാടിന്റെ വികസനത്തില്‍ ഗ്രാമീണ വിദ്യാലയങ്ങളുടെ പങ്ക് വലുതാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. വിവരവിനിമയ സങ്കേതങ്ങളുടെ പുത്തന്‍ സാധ്യതകള്‍ പ്രാഥമിക വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിദ്യാലയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ആയഞ്ചേരി എല്‍.പി സ്‌കൂള്‍ സമ്പൂര്‍ണ ക്ലാസ് ലൈബ്രറി, എം.എല്‍.എ അനുവദിച്ച സ്മാര്‍ട്ട് ക്ലാസ്‌റൂം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പാറക്കല്‍.
പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായിരുന്ന കെ.എം കുഞ്ഞി പാര്‍വതി അമ്മ, പുതിയോട്ടില്‍ മൊയ്തു, കെ.എം ശ്രീധരന്‍ ഗുരുക്കള്‍, കെ. മുരളീദാസ് മാസ്റ്റര്‍, സി.പി രാമചന്ദ്രന്‍ ഗുരുക്കള്‍ എന്നിവരുടെ സ്മരണയിലാണ് ക്ലാസ് ലൈബ്രറികള്‍ ഒരുക്കിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് പി. ജാഫര്‍ മാസ്റ്റര്‍, മാനേജര്‍ രാധാകൃഷ്ണന്‍ ആയഞ്ചേരി, കെ. സജീവന്‍, നൊച്ചാട്ട് നാണു, കെ. സുപ്രസാദ്, കാമ്പ്രത്ത് രാജീവന്‍, സി.എച്ച് പത്മനാഭന്‍, കെ. രജിത്ത്, വി. പ്രകാശന്‍, കെ. സജിത്ത്, ഇന്ദിര പുലിക്കാട്ട്, ദേവിക മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."