HOME
DETAILS

അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു; വേദയ്ക്ക് ശരിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം

  
backup
November 10 2018 | 04:11 AM

%e0%b4%85%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2

വടകര: അമൃത പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി നാദാപുരം റോഡിലെ വേദ യു. രമേശ് (14) മരിച്ചത് മതിയായ ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്നെന്ന് ഡോക്ടറുടെ ആരോപണം. ഇതേതുടര്‍ന്ന് വടകര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദിവസങ്ങളോളം പനി ബാധിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷിതാവ് തയാറായിരുന്നില്ലെന്നാണ് ആരോപണം. പ്രകൃതി ചികിത്സയെ പിന്തുടരുന്ന ഇയാള്‍ പച്ചവെള്ളവും തേനുമാണു മകള്‍ക്കു നല്‍കിയത്. ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ഛിച്ച് പെണ്‍കുട്ടി തല കറങ്ങി വീണപ്പോഴാണു കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്. വടകര സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തി. ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ഇവിടെയെത്തിച്ചപ്പോഴേക്കും കുട്ടിയുടെ സ്ഥിതി ഗുരുതരമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണു കുട്ടി മരണത്തിനു കീഴടങ്ങിയത്.
മാതാപിതാക്കളുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ഡോക്ടര്‍ മൃതദേഹം വിട്ടുനല്‍കാന്‍ തയാറായില്ല. പൊലിസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വടകര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്.
ആധുനിക ചികിത്സ യഥാസമയം ലഭ്യമാക്കിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടിയെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. അച്ഛന്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സിവില്‍ എന്‍ജിനീയറും അമ്മ വടകരയില്‍ വനിതാ പൊലിസ് ജീവനക്കാരിയുമാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago