HOME
DETAILS
MAL
വിശ്വാസ വോട്ടിന് കോഴ: സി.ഡി സ്വീകരിക്കാനാകില്ലെന്ന് സ്പീക്കര്‍
backup
June 19 2017 | 23:06 PM
ചെന്നൈ: വിശ്വാസ വോട്ടിന് കോഴ നല്‍കിയെന്ന എം.എല്‍.എമാരുടെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യമുള്ള സി.ഡി അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് നിയമ സഭാ സ്പീക്കര്‍ പി.ധനപാല്‍. ടി.വി ചാനല്‍ ഒളികാമറയില്‍ പകര്‍ത്തി പുറത്തുവിട്ട രണ്ട് എം.എല്‍.എമാരുടെ വെളിപ്പെടുത്തലിന്റെ സി.ഡിയാണ് ഇന്നലെ ഡി.എം.കെ നിയമസഭയില്‍ എത്തിച്ചത്.
മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ സഭയിലെത്തിച്ച് വിഷയം ഉന്നയിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സി.ഡി ഉപയോഗിച്ചുള്ള ഡി.എം.കെയുടെ ശ്രമത്തിന് സ്പീക്കര്‍ തടയിട്ടത്.
പ്രശ്നം കോടതിക്കു മുന്‍പിലാണുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ ആകില്ലെന്നും സ്പീക്കര്‍ ധനപാല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."