HOME
DETAILS
MAL
ചര്‍ച്ചയ്ക്കു തയാറെന്ന് സമരസമിതി
backup
June 19 2017 | 23:06 PM
കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി എല്‍.പി.ജി പ്ലാന്റിനെതിരായി സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് സമരസമിതിയുടെ തീരുമാനം.
ചര്‍ച്ചയ്ക്കു ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈപ്പറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നു സമരക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്നലെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. അതിനിടെ, സമരം ശക്തമാക്കാന്‍ അണിയറയില്‍ നീക്കം ശക്തമായി. കഴിഞ്ഞ ദിവസങ്ങളിലെ ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നു ലഭിച്ച വ്യാപകമായ പിന്തുണ ഉപയോഗപ്പെടുത്താനാണു സമരക്കാരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."