വര്‍ഗീയതയെ വോട്ടാക്കി മാറ്റാന്‍ ശ്രമം: ബേബി
കണ്ണൂര്‍: വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയതയെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണു ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്നതെന്നു സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. സി.എം.പി (അരവിന്ദാക്ഷന് വിഭാഗം) ജില്ലാകമ്മിറ്റി എം.വി.ആര് ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പോകാന്‍ താല്പര്യമുള്ള വിശ്വാസികളായ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതാണു സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി. എന്നാല്‍ സമരം ചെയ്യുന്നവര്‍ പറയുന്നത് വിശ്വാസികളായ തങ്ങള്‍ മാത്രം ശബരിമലയില്‍ പോയാല്‍ മതിയെന്നും വിശ്വാസികളായ സ്ത്രീകള്‍ പോകേണ്ട എന്നുമാണ്. ആസൂത്രിതമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സമരത്തിലേക്ക് ഇറക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുമാത്രം ലക്ഷ്യമിട്ടാണെന്നും ബേബി പറഞ്ഞു. പാട്യം രാജന് അധ്യക്ഷനായി. പി. ജയരാജന്, സി.എന്‍ ചന്ദ്രന്, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, എം.കെ കണ്ണന്, എം.എച്ച് ഷാരിയര്‍, ടി.സി.എച്ച് വിജയന്, എം.വി നികേഷ് കുമാര്‍, സി.വി ശശീന്ദ്രന്, എം.വി രാജേഷ്, കെ.വി വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."