HOME
DETAILS

ഒളിംപിക്‌സ്: അന്ന് അങ്ങനെ

  
backup
August 05 2016 | 10:08 AM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8

പിന്നിലെ കഥ

ഒളിംപിക്‌സിന്റെ പിറവിയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ രസകരമായൊരു കഥ ഹെര്‍ക്കുലീസുമായി ബന്ധപ്പെട്ടതാണ്. കൂട്ടുകാര്‍ ഹെര്‍ക്കുലീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദേവന്മാരുടെ രാജാവായ സൊയുസ് ദേവന്റെ പുത്രനാണ് ഹെര്‍ക്കുലീസ്. വീരയോദ്ധാവായിരുന്ന ഹെര്‍ക്കുലീസിനോട് ഏലിസിലെ രാജാവായ ഈജിയാസ് (യൂജിന്‍,ഔഗിയാസ് ) ഒരിക്കല്‍ ഒരു പന്തയംവച്ചു. രാജാവിന്റെ കാലിത്തൊഴുത്ത് ഒരു പകല്‍ കൊണ്ട് വൃത്തിയാക്കാന്‍ കഴിയുമെങ്കില്‍ ഹെര്‍ക്കുലീസിനെ ഒരു യോദ്ധാവായി അംഗീകരിക്കുമെന്നായിരുന്നു അത്. മാത്രമല്ല പന്തയത്തില്‍ വിജയിച്ചാല്‍ തന്റെ കാലിത്തൊഴുത്തിലുള്ള പതിനായിരക്കണക്കിനു കന്നുകാലികളുടെ പത്തിലൊരു ഭാഗം ഹെര്‍ക്കുലീസിനു നല്‍കുകയും ചെയ്യും. വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടന്ന യൂജിന്‍ തൊഴുത്ത് ഒരു ദിവസം കൊണ്ട് വൃത്തിയാക്കുക എന്നത് മനുഷ്യന്മാര്‍ക്കും ദേവന്മാര്‍ക്കും അസാധ്യമായിരുന്നു. എന്നിട്ടും പന്തയം ഹെര്‍ക്കുലീസ് ഏറ്റെടുത്തു. ഏതു മാര്‍ഗമുപയോഗിച്ചും തൊഴുത്തു വൃത്തിയാക്കാം എന്ന സ്വാതന്ത്ര്യം രാജാവ് ഹെര്‍ക്കുലീസിനു നല്‍കിയിരുന്നു. ബുദ്ധിമാനായ ഹെര്‍ക്കുലീസ് എന്തുചെയ്‌തെന്നോ? സമീപത്തു കൂടി ഒഴുകുന്ന ആല്‍പ്പിയോസ് നദി തൊഴുത്തിലൂടെ വഴി തിരിച്ചുവിട്ടു. നദിയുടെ ഗതിമാറ്റി തൊഴുത്ത് വൃത്തിയാക്കിയതോടെ രാജാവിന്റെ ഭാവം മാറി. സമ്മാനം നല്‍കിയില്ലെന്ന് മാത്രമല്ല ഹെര്‍ക്കുലീസിന് കണക്കിനു ശകാരവും കിട്ടി. ഇതോടെ ക്രുദ്ധനായ ഹെര്‍ക്കുലീസ് തന്റെ മുഷ്ടി കൊണ്ട് ഒറ്റയടിക്കു രാജാവിന്റെ കഥ കഴിച്ചു. ഇതോടെ രാജാവിന്റെ ഭരണത്തില്‍ അതൃപ്തരായ ജനങ്ങള്‍ ഹെര്‍ക്കുലീസിനെ തങ്ങളുടെ വിമോചകനായി അംഗീകരിക്കുകയും വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഒളിംപിയയില്‍ നടന്ന ഈ വിജയാഘോഷമാണ് പിന്നീട് ഒളിംപിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടത്.

മിലോണ്‍ എന്ന
ഇതിഹാസം


പുരാതന ഒളിമ്പിക്‌സിലെ മിലോണ്‍ എന്ന ബാലന്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഇതിഹാസം തന്നെയായിരുന്നു. ആദ്യത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഈ മല്ലയുദ്ധ വീരന് പതിനാറ് വയസു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രോറ്റോണ്‍ പ്രവിശ്യയില്‍ നിന്നായിരുന്നു മിലോണിന്റെ വരവ്. മിലോണിന്റെ ഖ്യാതി ലോകപ്രസിദ്ധമായതോടെ ക്രോറ്റോണ്‍കാരെ പോലെ കരുത്തര്‍ എന്ന പ്രയോഗം ഗ്രീസില്‍ വ്യാപകമായി. മിലോണിന്റെ ഭക്ഷണ രീതികളും ശാരീരിക ഘടനയും എക്കാലത്തും വിസ്മയമാണ്. ദിവസത്തില്‍ പതിനേഴു പൗണ്ടോളം മാസവും അത്രയും അളവില്‍ റൊട്ടി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷിച്ചിരുന്ന മിലോണ്‍ മല്ലയുദ്ധം തുടങ്ങുന്നതിനു മുമ്പ് ഒരു കൂറ്റന്‍ കാളയെ തോളിലേറ്റി ഒന്നര കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഒളിംപിക്‌സ് വഴിത്താരയിലൂടെ പ്രദക്ഷിണം വയ്ക്കുമായിരുന്നു. മത്സരം അവസാനിച്ച ശേഷം കാളയുടെ മാംസം മുഴുവന്‍ മിലോണ്‍ അകത്താക്കുമായിരുന്നത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഥന്‍സില്‍ പ്രതിഷ്ഠിച്ചുള്ള മിലോണിന്റെ പ്രതിമയുടെ ചുവട്ടിലുള്ള ശിലാഫലകത്തില്‍ ഈ കാര്യം വിവരിക്കുന്നുണ്ട്.

മാരത്തണിനു
പിന്നില്‍


ഒളിംപിക്‌സില്‍ മാരത്തണ്‍ ഉള്‍പ്പെടുത്തിയത് ഫിഡിപ്പെഡസ് എന്ന സന്ദേശവാഹകന്റെ ഓര്‍മയ്ക്കാണ്. ബി.സി.490 ല്‍ ഗ്രീസിലെ മാരത്തണ്‍ പട്ടണത്തില്‍ പേര്‍ഷ്യയുമായി നടന്ന യുദ്ധത്തില്‍ ഏഥന്‍സായിരുന്നു വിജയം വരിച്ചത്. വിജയവാര്‍ത്ത അറിയിക്കാനായി ഏകദേശം 22 മൈലോളം ഓടിയെത്തിയ ഫിഡിപ്പെഡസ് എന്ന പട്ടാളക്കാരന്‍ വാര്‍ത്ത അറിയിച്ച ഉടന്‍ തളര്‍ന്നു വീണു മരിക്കുകയായിരുന്നു.

പി.ടി. ഉഷയുടെ നഷ്ടം


സെക്കന്റിന്റെ വില അറിയണമെങ്കില്‍ പി.ടി.ഉഷയോടു ചോദിക്കണമെന്ന പ്രയോഗം ഒരു കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. കാരണം 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍ ഉഷയ്ക്ക് മെഡല്‍ നഷ്ടമായത് സെക്കന്റിന്റെ നൂറിലൊരു വ്യത്യാസത്തിലായിരുന്നു. 55.42 സെക്കന്റാണ് ഉഷയുടെ പേരില്‍ അന്നു കുറിക്കപ്പെട്ട സമയം. 1960 ല്‍ ഇന്ത്യയുടെ പറക്കും സിങായ മില്‍ഖാ സിങിന് മെഡല്‍ നഷ്ടമായത് സെക്കന്റിന്റെ പത്തിലൊരു ഭാഗം സമയത്തിന്റെ വ്യത്യാസത്തിലായിരുന്നു.

 

ഞങ്ങളറിഞ്ഞില്ല


ഒളിംപിക്‌സ് മത്സരങ്ങള്‍ വീക്ഷിക്കാനായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ ഒളിംപിക്‌സ് വേദിക്കരികിലായി തിങ്ങിക്കൂടാറുണ്ടല്ലോ. എന്നാല്‍ 1904 ല്‍ യു.എസിലെ സെന്റ് ലൂയിസില്‍ നടന്ന ഒളിംപിക്‌സ് ഈ കാര്യത്തില്‍ വിഭിന്നമായിരുന്നു. മഹാദുരന്തം എന്ന പേരില്‍ അറിയപ്പെട്ട ഈ ഒളിമ്പിക്‌സില്‍ പന്ത്രണ്ടു രാജ്യങ്ങളാണ് ആകെ പങ്കെടുത്തത്. കായിക താരങ്ങളാകട്ടെ എഴുന്നൂറില്‍ താഴെ പേരും. ഇവയില്‍ ഏറിയ പേരും അമേരിക്കക്കാരായിരുന്നു. ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം. അയാളോ അയര്‍ലണ്ടുകാരനും. ഈ മത്സരത്തിലെ ഏറ്റവും രസകരമായ കാര്യം എന്താണെന്നോ. ഒളിംപിക്‌സ് കമ്മിറ്റി അധ്യക്ഷനായ കുബേര്‍ത്തിന്‍ പ്രഭു പോലും മത്സരം വീക്ഷിക്കാന്‍ പോയില്ല എന്നതാണ്. വേദി കടം കൊള്ളേണ്ട ഗതികേടും ഈ ഒളിംപിക്‌സില്‍ ഉണ്ടായി. അമേരിക്കന്‍ സര്‍വകലാശാലയുടെ കാരുണ്യം കൊണ്ടായിരുന്നു ഒളിംപിക്‌സിലെ പല മത്സരങ്ങളും അരങ്ങേറിയിരുന്നത്. അതും സര്‍വകലാശാല അധികൃതര്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ മാത്രവും.

ജേതാവ്, രാജാവ്


ഓരോ രാജ്യത്തേയും പ്രതിനിധീകരിച്ച് കായികതാരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാറുണ്ടല്ലോ.ഒളിംപിക്‌സ് മത്സരത്തില്‍ വിജയം വരിക്കുന്നവരെ രാജ്യം ആദരിക്കുന്ന ശീലവും പണ്ടു തൊട്ടേയുണ്ട്. ഗ്രീസില്‍ ഒരു കാലത്ത് ഒളിംപിക്‌സ് ജേതാക്കള്‍ക്ക് വെള്ളിനാണയങ്ങളുടെ കൂമ്പാരം സമ്മാനമായി നല്‍കിയിരുന്നു. ജീവിതകാലം മുഴുവന്‍ ജേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് കഴിയാനുള്ള പെന്‍ഷനുകളും ഏര്‍പ്പെടുത്തിയിരുന്നു. ഒരു കാലത്ത് ഗ്രീസിന്റെ ഭാഗമായിരുന്ന അര്‍മീനിയക്കാര്‍ തങ്ങളുടെ ഒളിംപിക്‌സ് ജേതാവിന് നല്‍കിയ സമ്മാനം എന്തായിരുന്നെന്നോ? അര്‍മീനിയയുടെ രാജകിരീടം.

എണ്ണം തെറ്റുന്ന
ഒളിംപിക്‌സുകള്‍


റിയോയില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്‌സ് മുപ്പത്തി ഒന്നാമത്തേതാണല്ലോ? എന്നാല്‍ ഇരുപത്തി ഏഴ് ഒളിംപിക്‌സ് മാത്രമേ ലോകത്ത് ഇതുവരെ നടന്നിട്ടുള്ളൂ. രണ്ട് ഒളിംപിക്‌സുകള്‍ക്കിടയിലുള്ള ഒളിംപ്യാടിന്റെ എണ്ണം കണക്കാക്കുന്നതു കൊണ്ടാണ് ഒളിംപിക്‌സിന്റെ എണ്ണം മുപ്പത്തിഒന്നായത്.
1916 ലെ ജര്‍മനിയിലെ ബര്‍ലിന്‍ വേദിയാകേണ്ടിയിരുന്ന ഒളിംപിക്‌സ്,1940 ലെ ജപ്പാനിലെ ടോക്യോ ഒളിംപിക്‌സ് 1944 ലെ ലണ്ടന്‍ ഒളിംപിക്‌സ് എന്നിവ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ മൂലം ഉപേക്ഷിക്കുകയാണുണ്ടായത്. എങ്കിലും ഒളിംപിക്‌സിന്റെ കണക്കില്‍ ഇവയും കണക്കാക്കപ്പെടുന്നു.

അണഞ്ഞുപോയ ദീപശിഖ


ഗ്രീസില്‍നിന്നു ദീപശിഖ ഒളിംപിക്‌സ് വേദികളില്‍ എത്തിച്ചിരുന്ന ആചാരം തുടങ്ങിയത് 1936 ല്‍ ബെര്‍ലിന്‍ ഒളിംപിക്‌സ് മുതലായിരുന്നു. ദീപശിഖാ പ്രയാണത്തിനു ശേഷം ഒളിംപിക്‌സ് വേദിയിലെ ദീപസ്തംഭത്തില്‍ ദീപം പകരുന്നതോടു കൂടിയാണ് ഒളിംപിക്‌സിനു തുടക്കമാകുന്നത്. അണഞ്ഞു പോകാതെ കാത്തു സൂക്ഷിക്കേണ്ട ദീപശിഖ 1976 ലെ മോണ്‍ട്രിയാല്‍ ഒളിംപിക്‌സില്‍ കനത്ത മഴ മൂലവും 2004 ലെ ആതന്‍സ് ഒളിംപിക്‌സില്‍ ശക്തമായ കാറ്റു മൂലവും അണയുകയുണ്ടായി. 1928 ലെ ആംസ്റ്റര്‍ ഡാം ഒളിംപിക്‌സ് മുതലാണ് ദീപസ്തംഭത്തിലെ അഗ്നി മത്സരഅവസാനം വരെ കാത്തു സൂക്ഷിക്കുന്ന പതിവ് ആരംഭിച്ചത്.

ദീപം കൊളുത്തലിലെ
വ്യത്യസ്തത


1992 ലെ ബാഴ്‌സലോണ ഒളിംപിക്‌സില്‍ അന്റോണിയ റെബെലോ എന്ന സ്‌പെയിന്‍ അസ്ത്രാഭ്യാസി ദീപസ്തംഭത്തിലേക്കു തിരികൊളുത്തിയത് പതിവിലും വ്യത്യസ്തമായ രീതിയിലായിരുന്നു. ദീപശിഖയില്‍ നിന്നു സ്വീകരിച്ച അഗ്നി അസ്ത്രം മുഖേന എയ്താണ് സ്തംഭത്തിലേക്ക് പകര്‍ന്നത്.

ഒളിംപിക്‌സിലെ
ആദ്യ രക്തസാക്ഷി

ആധുനിക ഒളിംപിക്‌സിലെ ആദ്യത്തെ രക്തസാക്ഷിയാണ് പോര്‍ച്ചുഗലിന്റെ മാരത്തോണ്‍ റണ്ണര്‍ ഫ്രാന്‍സിസ്‌കോ ലാസറോ. 1912 ലെ സ്‌റ്റോക് ഹോം ഒളിംപിക്‌സില്‍ സൗത്താഫ്രിക്കയുടെ ക്രിസ്‌റ്റൈന്‍ ഗിസ്ത്തനും മൈക്ക് ആര്‍തര്‍ക്കും ഭീഷണിയായാണ് ലാസറോ ഓടിയിരുന്നത്. പെട്ടെന്ന് തളര്‍ന്നു വീണ ലാസറോയെ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായ നിര്‍ജലീകരണം ആണ് ലാസറോയുടെ മരണത്തിന് കാരണമായത്. സണ്‍ബേണിനെ പ്രതിരോധിക്കാന്‍ ലാസറോ തന്റെ ശരീരത്തിന്റെ നല്ലൊരു ഭാഗം മെഴുക് പുരട്ടി സംരക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ചര്‍മ്മത്തിലെ സ്വാഭാവിക വിയര്‍പ്പുല്‍പ്പാദനത്തിന് തടസ്സമാകുകയും ശരീരം ഇലക്ട്രോ ലൈറ്റ് ഇംബാലന്‍സിന് വിധേയമായി മരണത്തിലേക്ക് നയിക്കുകയും ചെയ്തു. പോര്‍ച്ചുഗീസ് നോവലിസ്റ്റ് ജോസ് ലൂയിസ് പിക്‌സട്ടയുടെ ദി പിയാനോ സെമിത്തേരി എന്ന നോവല്‍ ഫ്രാന്‍സിസ്‌കോ ലാസറോയുടെ ജീവിതം ഇതിവൃത്തമായി രചിച്ചവയാണ്.

ഹിറ്റ്‌ലറുടെ മുന്‍പില്‍
തലകുനിക്കാതെ ഇന്ത്യ

1936 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആയിരുന്നു ഒളിംപിക്‌സിന് വേദിയായിരുന്നത്. വിവിധ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ കായിക താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നിരുന്നു. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങളില്‍ ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്താണ് ഓരോ രാജ്യത്തേയും കായിക താരങ്ങള്‍ നീങ്ങിയത്. എന്നാല്‍ ഇന്ത്യ ഹിറ്റ്‌ലര്‍ക്ക് സല്യൂട്ട് നല്‍കാന്‍ തയാറായില്ല. ഇന്ത്യയില്‍ ആ കാലത്തുയര്‍ന്ന സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ നാസി ആധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നില്ല. രാജ്യത്തിന്റെ നിലപാടായിരുന്നു ഇന്ത്യന്‍ കായിക താരങ്ങളും പിന്തുടര്‍ന്നിരുന്നത്. ഹിറ്റ്‌ലര്‍ക്കു നേരെയുണ്ടായ അപമാനം ആ കാലത്ത് ജര്‍മനിയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴി തെളിയിച്ചിരുന്നു. ഈ ഒളിംപിക്‌സില്‍ അമേരിക്കന്‍ നീഗ്രോ വര്‍ഗക്കാരനായ ജെസ്സി ഓവന്‍സ് നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടി. ഇവ സമ്മാനിക്കേണ്ടി വരുമെന്ന് ഭയന്ന് വില്ലാളിവീരനായ ഹിറ്റ്‌ലര്‍ ദേഷ്യഭാവത്തില്‍ സ്ഥലം കാലിയാക്കിയ സംഭവത്തിനും ഒളിംപിക്‌സ് സാക്ഷിയായി. ജെസ്സി ഓവന്‍സിന്റെ എതിരാളിയായ ജര്‍മന്‍കാരന്‍ ലുസ് ലോങ് പകര്‍ന്ന സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റാണ് ലോങ്ജമ്പിലെ വിജയത്തിന് കാരണമായതെന്ന് ജെസ്സി ഓവന്‍സ് തന്നെ സമ്മതിച്ചിട്ടുണ്ട്.

സ്ത്രീകള്‍ വേണ്ട


ആദ്യകാലത്തെ ഒളിംപിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതും വീക്ഷിക്കുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറ്റകരമായിരുന്നു. തൈപാലോണ്‍ മല മുകളില്‍നിന്നു വലിച്ചെറിഞ്ഞ് കൊല്ലുന്നതാണ് ആ കാലത്ത് സത്രീകള്‍ക്ക് വിധിച്ച ശിക്ഷ. എന്നിട്ടും ചില സ്ത്രീകള്‍ ഒളിംപിക്‌സ് മത്സരം വീക്ഷിക്കാനെത്തി. ചിലര്‍ പിടിക്കപ്പെട്ടു. ഇതോടെ സ്ത്രീകളെ പൂര്‍ണമായി അകറ്റി നിര്‍ത്താന്‍ ഒളിംപിക്‌സ് സംഘാടകര്‍ പുതിയൊരു നിയമം കൊണ്ടുവന്നു. അതിന് കാരണമായ സംഭവം എന്താണെന്ന് കേട്ടോളൂ.


ബി.സി.അഞ്ചില്‍ ഗ്രീസിലെ റോഡ്‌സില്‍ ജീവിച്ചിരുന്ന സിറോഡസിനെ  കുടുംബാഗങ്ങളെ പോലെ ഒളിംപിക്‌സ് ജേതാവാക്കണമെന്ന് അവന്റെ മാതാവ് ആഗ്രഹിച്ചു. അതിനായി മല്ലയുദ്ധത്തില്‍ മകനുവേണ്ട പരിശീലനം നല്‍കിയ അവര്‍ സ്ത്രീകളെ വേദിയില്‍നിന്നു തഴഞ്ഞതിനാല്‍ പുരുഷ വേഷത്തില്‍ വേദിയിലെത്തി മകന്റെ മത്സരം വീക്ഷിച്ചു. വിശ്വജേതാവായ മകനെ അഭിനന്ദിക്കുവാനായി വേദിയിലേക്ക് ഇരച്ചുകയറിയ മാതാവിന്റെ കള്ളിഅതോടെ വെളിച്ചത്തായി. വധശിക്ഷ ലഭിക്കുന്ന കുറ്റം ചെയ്തിട്ടും ഒളിംപിക്‌സ് ചാമ്പ്യന്മാരുടെ കുടുംബാംഗമായതിനാല്‍ ഭാരവാഹികള്‍ അവരെ വെറുതെ വിടുകയും മകനായ സിറോഡസിനെ ഒലീവിലക്കിരീടം അണിയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ഒളിംപിക്‌സ് മുതല്‍ പുതിയൊരു നിയമം പ്രാബല്യത്തില്‍ വന്നു. മല്‍സര വേദിയിലെത്തുന്നവരും പരിശീലകരും പൂര്‍ണനഗ്നരായിരിക്കണം. ഇത് സ്ത്രീകളെ ഒളിംപിക്‌സില്‍നിന്നും അകറ്റി നിര്‍ത്താനുള്ളൊരു തന്ത്രമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സ്ത്രീകള്‍ക്കായി ഹീരിയ എന്ന പേരില്‍ ഒരു ഒളിംപിക്‌സും അരങ്ങേറി. 1896 ല്‍ ആധുനിക ഒളിമ്പിക്‌സിലും സ്ത്രീകള്‍ പങ്കെടുത്തിരുന്നില്ല.1900 ലെ പാരീസ് ഒളിംപിക്‌സ് മുതല്‍ സ്ത്രീകള്‍ക്കുള്ള വിലക്കുകള്‍ നീങ്ങി. ഒളിംപിക്‌സിലെ ഭദ്രദീപം കൊളുത്താന്‍ വര്‍ഷങ്ങളായുള്ള പുരുഷന്മാരുടെ അധികാരം 1968 ലെ മെക്‌സിക്കോ ഒളിംപിക്‌സിലാണ് ഇല്ലാതായത്. മെക്‌സിക്കോയുടെ എന്റിക് റ്റാബാസിലയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

ക്രിക്കറ്റ് കളിക്കാന്‍ ആളുണ്ടോ


ഏഥന്‍സില്‍ 1896 ല്‍ നടന്ന ആധുനിക ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ ഇല്ലാതെ പോയത് കൊണ്ട് മത്സരം നടക്കാതെ പോയി.

ഗോള്‍ഫ് മത്സരം വീണ്ടും വരുന്നു


ഇത്തവണത്തെ ഒളിംപിക്‌സ് മത്സരത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 112 വര്‍ഷങ്ങള്‍ക്കു ശേഷം ഗോള്‍ഫ് മത്സരം അരങ്ങേറുന്ന ഒളിംപിക്‌സ് കൂടിയാണിത്. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ 1904 ലെ സെന്റ് ലൂയിസ് ഒളിംപിക്‌സിലാണ് അവസാനമായി ഗോള്‍ഫ് മത്സരം നടന്നത്.

ഒളിംപിക്‌സ് പ്രതിജ്ഞ


“In the name of all the competitors, I promise that we shall take part in these Olympic Games, respecting and abiding by the rules which govern them, committing ourselves to a sport without doping and without drugs, in the true spirit of sportsmanship, for the glory of sport and the honour of our teams.”


ഈ പ്രതിജ്ഞ ആദ്യമായി ചൊല്ലിക്കൊടുത്തത് 1920 ല്‍ ബെല്‍ജിയത്തില്‍ നടന്ന ഒളിംപിക്‌സിലായിരുന്നു.ബെല്‍ജിയന്‍ ഫെന്‍സറായ(വാള്‍ പയറ്റുകാരനായ) വിക്ടര്‍ ബോയ്‌ലര്‍ ആണ് ആദ്യമായി ഈ പ്രതിജ്ഞ കായിക താരങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തത്. ഇതേ ഒളിംപിക്‌സില്‍ വച്ചാണ് ആദ്യമായി സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്പ്രാവുകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിടുന്ന ചടങ്ങ് ആരംഭിച്ചത്.

നാദിയാ
കൊമനേച്ചി


ഒളിംപിക്‌സിലെ ജിംനാസ്റ്റിക് മത്സരം ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചൊരു കായിക താരമാണ് റുമേനിയയുടെ നാദിയാ കൊമനേച്ചി. ജിംനാസ്റ്റിക്കില്‍ ആകെ അനുവദിക്കപ്പെട്ട പത്തില്‍ പത്ത് പോയന്റും നേടുന്ന ആദ്യത്തെ കായികതാരമായിരുന്നു നാദിയാ കൊമനേച്ചി 1976 ലെ മോണ്‍ട്രില്‍ ഒളിംപിക്‌സിലാണ് നദിയാ വിശ്വവിജയി ആയത് .പ്ലാസ്റ്റിക് ഗേള്‍,ലിറ്റില്‍ മിസ് പെര്‍ഫെക്ട് തുടങ്ങിയ പേരിലാണ് ആ പതിനാല് കാരി അന്ന് അറിയപ്പെട്ടത്. പെര്‍ഫെക്ട് 10 എന്ന പോയന്റ് ഏഴുതവണ ആവര്‍ത്തിച്ച നാദിയാ ആദ്യ ഒളിംപിക്‌സില്‍ തന്നെ മൂന്ന് സ്വര്‍ണം,ഒരു വെള്ളി,ഒരു വെങ്കലം എന്നിവയാണ് നേടിയത്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  14 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  43 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago