HOME
DETAILS

മഞ്ചേരിയില്‍ വീണ്ടും മാലിന്യം തള്ളാന്‍ ശ്രമം; ലോറി തടഞ്ഞ് നാട്ടുകാര്‍ പൊലിസില്‍ ഏല്‍പിച്ചു

  
backup
November 10 2018 | 06:11 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2

മഞ്ചേരി: ജനജീവിതം ദുസഹമാക്കി മഞ്ചേരി നഗരസഭയില്‍ മാലിന്യ പ്രശ്‌നം സങ്കീര്‍ണമാവുന്നതിനിടെ കെ സെയ്താലിക്കുട്ടി ബൈപ്പാസ് റോഡിലെ കവളങ്ങാട് മേഖലയില്‍ വീണ്ടും മാലിന്യം തള്ളാന്‍ ശ്രമം.
മാലിന്യവുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞ് പൊലിസില്‍ ഏല്‍പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ബൈപ്പാസ് റോഡില്‍ വിജനമായ ഭാഗത്തു സംശയാസ്പദമായി നിര്‍ത്തിയിട്ട ലോറി നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. മാലിന്യം തള്ളാനെത്തിയതെന്ന സംശയം ബലപ്പെട്ടതോടെ പൊലിസില്‍ വിവരമറിയിച്ചു.
പൊലിസ് സ്ഥലത്തെത്തിയെങ്കിലും ശക്തമായ നിലപാടു സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് രോഷാകുലരായ നാട്ടുകാര്‍ ബൈപ്പാസ് റോഡ് ഉപരോധിച്ചു. വാഹനവുമായെത്തിയവര്‍ക്കെതിരെ കേസെടുത്ത ശേഷമാണ് സമരക്കാര്‍ പിരഞ്ഞുപോയത്.
കവളങ്ങാട് മേഖലയില്‍ തുടര്‍ച്ചയായി അറവു മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി ബൈപ്പാസ് നേരത്തേയും റോഡ് ഉപരോധിച്ചിരുന്നു. മാലിന്യ പ്രശ്‌നം ജനജീവിതം ദുഷ്‌ക്കരമാക്കുന്ന സാഹചര്യത്തിലായിരുന്നു ജനകീയ പ്രതിഷേധം.
അനധികൃത മാലിന്യ നിക്ഷേപം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. ജലാശയങ്ങളടക്കം മലിനമാവുന്ന പ്രശ്‌നം ആവര്‍ത്തിക്കുമ്പോള്‍ പൊലിസ് പരിശോധനയും പ്രഹസനമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയുടെ മറവിലാണ് വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ജനവാസ മേഖലകളില്‍ തള്ളുന്നത്. ദുര്‍ഗന്ധവും മലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം പരന്നൊഴുകുന്നതും യാത്രക്കാരേയും പ്രദേശവാസികളെയും ഒരുപോലെ വലക്കുകയാണ്. ലോഡുകണക്കിനു മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്നു തള്ളുന്നത്. ഉയര്‍ന്ന ഭാഗങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ പരന്നൊഴുകി കിണറുകള്‍ മലിനപ്പെടുന്നത് രോഗവ്യാപനത്തിനും സാധ്യത വര്‍ധിപ്പിക്കുകയാണ്.
മാലിന്യങ്ങള്‍ തള്ളാനെത്തുന്നവരെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചാലും കാര്യക്ഷമമായ നടപടികള്‍ മഞ്ചേരിയിലുണ്ടാവാറില്ല. ഇതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. ഈ നില തുടര്‍ന്നാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഉപരോധ സമരത്തിന് നഗരസഭ കൗണ്‍സിലര്‍ സന്തോഷ് കുമാര്‍, വി.പി അസ്‌ക്കര്‍, സനീഷ്, ഷൈജു, ഉമ്മര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago