നമ്മുടെ മുഖ്യമന്ത്രിമാര്‍
ഇ.എം.എസ്.നമ്പൂതിരിപ്പാട്
ഐക്യ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി 1957 ഏപ്രില്‍ അഞ്ചിനാണ് അധികാരത്തിലേറുന്നത്. ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇങ്ങനെ വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട് ഇ.എം.എസ്.നമ്പൂതിരിപ്പാട് (ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്) നേതൃത്വം നല്‍കിയിരുന്ന ആ സര്‍ക്കാരിന്. 1959ല്‍ ഇ.എം.എസ് സ്ഥാനം ഒഴിഞ്ഞു.1967 മാര്‍ച്ച് ആറിന് രണ്ടണ്ടാമതും മുഖ്യമന്ത്രിയായി. 1969 നവംബര്‍ ഒന്നിന് വീണ്ടും സ്ഥാനം ഒഴിഞ്ഞു.
പെരിന്തല്‍മണ്ണ ഏലംകുളത്തെ മനയ്ക്കല്‍ ജന്മി കുടുംബത്തില്‍ 1909 ജൂണ്‍13നാണ് അദ്ദേഹം ജനിച്ചത്. സാമൂഹികപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടാണ് ഇ.എം.എസ് പൊതുജീവിതം ആരംഭിക്കുന്നത്. ചരിത്രകാരന്‍, മാര്‍കിസിസ്റ്റ് തത്വചിന്തകന്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. 1998ല്‍ മാര്‍ച്ച് 19ന് 89ാം വയസിലാണ് അദ്ദേഹം വിട വാങ്ങിയത്.
പട്ടം താണുപ്പിള്ള
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര സേനാനിയും ആദ്യത്തെ ജനകീയമന്ത്രിസഭയുടെ പ്രധാനമന്ത്രിയും തിരുകൊച്ചി സംസ്ഥാനത്തിലെയും ഇം.എം എസിന് ശേഷമുള്ള ഐക്യ കേരളത്തിന്റെയും മുഖ്യമന്ത്രിയാണ് പട്ടം താണുപ്പിള്ള. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടു നിന്ന് തിരുവനന്തപുരത്തെ പട്ടത്ത് താമസമാക്കിയ ഇടത്തരം കുടുംബത്തില്‍ 1885 ജൂലൈ 15ന് ജനിച്ചു.
1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരായി വിമോചന സമരത്തിന് നേതൃത്വം നല്‍കിയവരില്‍ താണുപ്പിള്ളയും ഉള്‍പ്പെട്ടിരുന്നു. 1960ല്‍ കോണ്‍ഗ്രസും പി.എസ്.പിയും ചേര്‍ന്ന് താണുപ്പിള്ളയെ മുഖ്യമന്ത്രിയാക്കി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. 1960 ഫെബ്രുവരി 22ന് മുഖ്യമന്ത്രിയായി അധികാരമേറ്റു. 1962 സെപ്റ്റംബര്‍ 26ന് അധികാരമൊഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവും താണുപ്പിള്ളയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടണ്ടായി. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ 1962 സെപ്റ്റംബറില്‍ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. തുടര്‍ന്ന് ആന്ധ്ര ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. 1968ല്‍ ഏപ്രിലില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് വിരമിച്ചു. 1970 ജൂലൈ 26ന് മരിച്ചു.
ആര്‍.ശങ്കര്‍
മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കര്‍. 1909 ഏപ്രില്‍ 30ന് കൊല്ലം കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ ജനിച്ചു. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം വിമോചന സമരത്തിന് നേതൃത്വം നല്‍കി. 1960ലെ പട്ടം താണുപ്പിള്ളയുടെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു. 1962ല്‍ പട്ടം ആന്ധ്രഗവര്‍ണറായതോടെ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. 1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പി.ടി ചാക്കോയും മന്നത്ത് പത്മനാഭനുമായുള്ള വടംവലി ഭരണരംഗത്തു പ്രതിന്ധിയുണ്ടണ്ടാക്കി. 1964 ല്‍ മന്ത്രിസഭയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. 1972 നവംബര്‍ 6ന് 63ാം വയസിലായിരുന്നു അന്ത്യം.
സി.അച്യുതമേനോന്‍
തൃശൂര്‍ ജില്ലയിലെ പുതക്കാടിനടുത്ത് 1913 ജനുവരി 13ന് ജനിച്ചു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായി. പലതവണ ഒളിവില്‍ കഴിഞ്ഞു. തടവുശിക്ഷയും അനുഭവിച്ചു. ഇ. എം.എസ് മന്ത്രിസഭയില്‍ അച്യുതമേനോന്‍ ധനമന്ത്രിയായിരുന്നു. 1969 നവംബര്‍ ഒന്നുമുതല്‍ 1970 ഓഗസ്റ്റ് ഒന്നുവരെ കേരളത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയായി. 1970ല്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയായി. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹമായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1991 ഓഗസ്റ്റ് 16ന് അന്തരിച്ചു.
കെ.കരുണാകരന്‍
കണ്ണോത്ത് കരുണാകരന്‍ എന്ന കെ. കരുണാകരന്‍ 1918 ജൂലൈ അഞ്ചിന് കണ്ണൂരിലെ ചിറക്കലില്‍ ജനിച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ പ്രവര്‍ത്തകനായി തുടങ്ങി. നാലു തവണ കേരള മുഖ്യമന്ത്രിയായി. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവുമായി. 1977 മാര്‍ച്ച് 25 - 1977 ഏപ്രില്‍ 15, 1981 ഡിസംബര്‍ 28 - 1982 മാര്‍ച്ച് 17, 1982 മെയ് 24 - 1987 മാര്‍ച്ച് 25, 1991 ജൂണ്‍ 24 -1995 മര്‍ച്ച് 16 എന്നീ കാലങ്ങളിലാണ് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച ശേഷം 1995ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായി. 2010 ഡിസംബര്‍ 23നാണ് കരുണാകരന്‍ വിട പറഞ്ഞത്.
എ.കെ ആന്റണി
അറക്കപറമ്പില്‍ കുര്യന്‍ ആന്റണി എന്ന എ.കെ ആന്റണി 1940 ഡിസംബര്‍ 28ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ടീയത്തിലൂടെ പൊതു രംഗത്തേക്ക് പ്രവേശിച്ചു. 1977 ഏപ്രില്‍ 27-1978 ഒക്ടോബര്‍ 27, 2001 മെയ് 17-2004 ഓഗസ്റ്റ് 29 എന്നീ കാലയളവുകളില്‍ മുഖ്യമന്ത്രിയായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. 1977ല്‍ മുഖ്യമന്ത്രിയാവുമ്പോള്‍ 37 വയസ്. ദേശീയ രാഷ്ട്രീയത്തിലും ആന്റണി പ്രവര്‍ത്തിച്ചു. കൂടുതല്‍ കാലം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും ആന്റണിയാണ്. ഏഴ് വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം തുടര്‍ന്നു. നരസിംഹ റാവു മന്ത്രിസഭയിലെ പൊതു വിതരണ വകുപ്പില്‍ ക്യാബിനറ്റ് മന്ത്രിയായി. കേരളത്തില്‍ ചാരായ നിരോധനംകൊണ്ടണ്ടു വന്നത് ആന്റണിയാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തക സമിതി അംഗവും അച്ചടക്ക സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്നു.
പി.കെ വാസുദേവന്‍ നായര്‍
പടയാട്ട് കേശവപ്പിള്ള എന്ന പി.കെ വാസുദേവന്‍ നായര്‍ 1926 മാര്‍ച്ച് രണ്ടണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങല്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1977 മുതല്‍ 1978 വരെ കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു. 1978ല്‍ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ പി.കെ.വി മുഖ്യമന്ത്രിയായി. 1978 ഒക്ടോബര്‍ 29 - 1979 ഒക്ടോബര്‍ ഏഴുവരെയായിരുന്നു ആ കാലയളവ്. സി.പി.എമ്മും സി.പി.ഐയും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി പദം രാജിവച്ചു. നാലുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12ന് മരിച്ചു.
സി.എച്ച്. മുഹമ്മദ് കോയ
സി.എച്ച് മുഹമ്മദ് കോയ 1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ ജനിച്ചു. 1967ലെ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി. ആ കാലത്ത് നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങി. മുസ്‌ലിം സമുദായത്തെ സംവരണപട്ടികയില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. മുസ്‌ലിം ലീഗിന്റെ ഏക മുഖ്യമന്ത്രിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞകാലം മുഖ്യമന്ത്രിയായത്. (1979 ഒക്ടോബര്‍ 12 മുതല്‍ 1979 ഡിസംബര്‍). 1983 സെപ്റ്റംബര്‍ 28ന് സി.എച്ച് വിടവാങ്ങുമ്പോള്‍ ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായിരുന്നു.
ഇ.കെ നായനാര്‍
ഇ.കെ നായനാര്‍ എന്ന ഏറമ്പാല കൃഷ്ണന്‍ നായനാര്‍ കണ്ണൂരിലെ കല്യാശ്ശേരിയില്‍ 1918 ഡിസംബര്‍ ഒന്‍പതിന് ജനിച്ചു. വിദ്യാഭ്യാസ കാലത്തു തന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മാറി. 1980 ജനുവരി 25-1981 ഒക്ടോബര്‍ 20, 1987 മാര്‍ച്ച് 26-1991 ജൂണ്‍ 17, 1996 മെയ് 20- 2001 മെയ് 13 എന്നീ കാലയളവുകളില്‍ മുഖ്യമന്ത്രിയായി. 11 വര്‍ഷം ഭരണാധികാരിയായ ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിയായത്. (മൂന്നു തവണയായി 4010 ദിവസം). സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. 2004 മെയ് 19ന് മരണപ്പെട്ടു.
ഉമ്മന്‍ ചാണ്ടി
1943 ഒക്ടോബര്‍ 31ന് കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2004 ഓഗസ്റ്റ് 31-2006 ഓഗസ്റ്റ് 18, 2011 മെയ് 18 -2016 മെയ് 20 കാലയളവുകളില്‍ മുഖ്യമന്ത്രിയായി. പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായി തുടര്‍ച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജവച്ചതിനെ തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായി. രണ്ടണ്ടാമൂഴത്തിലാണ് ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ പബ്ലിക് സര്‍വിസിന് നല്‍കുന്ന പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു ഈ അവാര്‍ഡ്.
വി.എസ് അച്യുതാനന്ദന്‍
വി.എസ് അച്യുതാനന്ദന്‍ എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20ന് ജനിച്ചു. 1940 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായ വി.എസ് പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തവരിലെ ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ്. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ കാലമായി ഉണ്ടെണ്ടങ്കിലും 2006 മെയ് 18 മുതല്‍ 2011 മെയ് 14 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രിയായത്. 1967ലും 2006ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായിരുന്നു. 1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്.
പിണറായി വിജയന്‍
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ 1944 മാര്‍ച്ച് 21ന് ജനിച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയിലൂടെയാണ് നേതൃത്വത്തിലേക്ക് വരുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന സെക്രട്ടറിയായ വ്യക്തിയാണ്. അടിയന്തരാവസ്ഥ കാലത്ത് ഒന്നര വര്‍ഷം ജയില്‍ വാസം അനുഭവിച്ചു. 1996ല്‍ മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി -സഹകരണ വകപ്പുകള്‍ കൈകാര്യം ചെയ്തു. 2016 മെയ് 20ന് ആണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, യുവജനക്ഷേമം, അച്ചടി എന്നീ വകുപ്പുകളുടെ ചുമതലയും ഇപ്പോള്‍ അദ്ദേഹത്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."