തൃണമൂലിനും ബി.ജെ.പിക്കുമെതിരെ ഇടതു മുന്നണിയുമായി കൈകോര്‍ക്കണം- ബംഗാള്‍ കോണ്‍ഗ്രസിനോട് സോണിയ
കൊല്‍ക്കത്ത: ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അബ്ദുള്‍ മന്നനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരം സോണിയാ ഗാന്ധിയുമായി ഡല്‍ഹിയിലെ വസതിയില്‍ അദ്ദേഹം രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ' ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇടതു മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം ആരായാനും അവര്‍ നിര്‍ദ്ദേശിച്ചു' - മന്നന്‍ പറഞ്ഞു.
നിലവില്‍ ഇടതുമുന്നണിയുമായുള്ള സഖ്യം രാഷ്ട്രീമായി വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നാണും ബംഗാളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം നഷ്ടമാകുകയാണെന്നും ബി.ജെ.പിയുടെ ശക്തികേന്ദ്രമായി പശ്ചിമ ബംഗാള്‍ മാറുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നു.
ബി.ജെ.പിക്കും തൃണമൂലിനുമെതിരെ സംസ്ഥാനത്ത് ഇടതുമുന്നണിയുമായി സംയുക്ത പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കാനും സോണിയാ ജി ആവശ്യപ്പെട്ടും മന്നന്‍ വ്യക്തമാക്കി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇടത് കോണ്‍ഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കില്‍ ബംഗാളിലെ രാഷ്ട്രീയ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ബി.ജെ.പിക്ക് ഒരിക്കലും സംസ്ഥാനത്ത് സീറ്റുകള്‍ ലഭിക്കുമായിരുന്നില്ലെന്നും ചര്‍ച്ചക്കിടെ സോണിയാ ജി പറഞ്ഞതായും മന്നന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം കണക്കിലെടുത്ത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് ഇടത് സഖ്യം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശം പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമെന്‍ മിത്രയുമായി ആഗസ്റ്റില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ സോണിയ മുന്നോട്ടു വെച്ചിരുന്നു.
പശ്ചിമബംഗാളിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യമുണ്ട്. വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ച് സീറ്റിലും വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലും കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ലെഫ്റ്റ് ഫ്രണ്ട് നാദിയ ജില്ലയിലെ കരിംപൂര്‍ സീറ്റിലും മത്സരിക്കും.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഇടതുമുന്നണിക്കാവട്ടെ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ബി.ജെ.പിയാകട്ടെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണവും നേടി. തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റുകളും സ്വന്തമാക്കി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."