ബി.ജെ.പി സര്‍ക്കാരിനെതിരേ പരാതിയുമായി കേന്ദ്രസഹമന്ത്രി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരേ പരാതിയുമായി കേന്ദ്രസഹമന്ത്രി. സംസ്ഥാനത്ത് ഉറപ്പു നല്കിയ സീറ്റ് പോലും ബി.ജെ.പി-ശിവസേന സഖ്യം തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് നല്‍കിയില്ലെന്നാണ് കേന്ദ്രമന്ത്രിയായ രാംദാസ് അത്തേവാലയുടെ പരാതി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ല. മുന്നണിയില്‍ തുല്യ പരിഗണന വേണം. വോട്ടെടുപ്പ് അടുത്തത് കൊണ്ട് മാത്രം പ്രതിഷേധം ഉള്ളിലൊതുക്കുകയാണ്. അധികാര സ്ഥാനത്ത് ഉണ്ടാവേണ്ടത് കൊണ്ടാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാണ് റപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഈ മാസം 21ന് മഹാരാഷ്ട്രയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലേക്ക് മാത്രമാണ് ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."