കോയമ്പത്തൂരില്‍ നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചവര്‍ക്കെതിരേ കേസ്
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഐ.പി.സി 188, അഗ്നിശമന നിയമം തെറ്റിച്ചതിന്റെ പേരില്‍ ഐ.പി.സി 285 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ നിയമവിരുദ്ധമായി പടക്കം ഉപയോഗിച്ച കേസില്‍ 336 പേര്‍ക്കെതിരെ കേസെടുത്തു. നഗരത്തില്‍ 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 29 പേരെയാണ് അറസ്റ്റ് ചെയ്തത്.
59 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാല്‍പ്പാറ, പൊള്ളാച്ചി, പെരിയാനാക്കെപാളയം, പെരൂര്‍, കരുമാത്തമ്പട്ടി എന്നീ ഗ്രാമീണ പരിധിയിലെ ആളുകള്‍ക്കെതിരേയാണ് കേസ്.
പിടിയിലായവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഐ.പി.സി 188, അഗ്നിശമന നിയമം തെറ്റിച്ചതിന്റെ പേരില്‍ ഐ.പി.സി 285 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. സമാനമായ കേസില്‍ തിരുപ്പൂരില്‍ 152 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."