മുനവ്വറലി തങ്ങളുടെ 'പ്രിയപ്പെട്ട ബാപ്പ' പുസ്തക പ്രകാശനം ഷാര്‍ജ്ജ പുസ്തക മേളയില്‍ നടന്നു
ഷാര്‍ജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചെഴുതിയ 'പ്രിയപ്പെട്ട ബാപ്പ' എന്ന പുസ്തക പ്രകാശനത്തിനു ഷാര്‍ജ പുസ്തക മേള സാക്ഷിയായി. ഈ ഗ്രന്ധം രചന നിര്‍വ്വഹിച്ചിരിക്കുന്നത് മകന്‍ മുനവ്വറലി തങ്ങള്‍ ആണെന്നത് ഏറെ ശ്രദ്ദേയമായി.
മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ദീകരിക്കുന്നത്. നമ്മുക്ക് അപരിചിതമായ ധാരാളം കാര്യങ്ങള്‍ പുസ്തകത്തില്‍ മകന്‍ ഓര്‍ക്കുന്നുണ്ട്. അറബി പുസ്തകങ്ങളോടുള്ള ബാപ്പയുടെ പ്രേമം, ഒരിക്കലൊഴികെ എല്ലാ സമയത്തും പുഞ്ചിരി മാത്രം നല്‍കിയ തങ്ങള്‍ ചുവന്ന മുഖവുമായി കണ്ട രംഗം, ഇരുപത്തിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഉറ്റവരുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോഴുള്ള രംഗങ്ങള്‍ അങ്ങനെ നമുക്കറിയാത്ത വിവിധ രംഗങ്ങളും പുസ്തകം അനാവരണം ചെയ്യുന്നുണ്ട്.
ഷാര്‍ജ ഭരണനിര്‍വ്വഹണ ഔഖാഫ് മന്ത്രാലയ പ്രതിനിധി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി. സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാര്‍, കെ.എം.സി.സി പ്രതിനിധികള്‍, പ്രസാധകര്‍ പങ്കെടുത്തു. പത്ത് ദിവസം നീണ്ടു നിന്ന പുസ്തക മേള സമാപിക്കാനിനി മണിക്കൂറുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."