മണ്‍വിളയിലെ തീപിടിത്തം അട്ടിമറി തന്നെ; കുറ്റം സമ്മതിച്ച് കസ്റ്റഡിയിലായ ജീവനക്കാര്‍
തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലിസ്. ലൈറ്റര്‍ ഉപയോഗിച്ച് മനപൂര്‍വം തീകൊളുത്തുകയായിരുന്നുവെന്ന് കസ്റ്റഡിയിലായ ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവര്‍ പൊലിസിന് മൊഴി നല്‍കി. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായാണ് ഇവര്‍ സ്ഥാപനത്തിന് തീവച്ചതെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കെട്ടിടത്തിന്റെ മുകളിലെ സ്റ്റോര്‍ മുറിയില്‍നിന്നാണ് അഗ്‌നിബാധയുണ്ടായത്. പ്ലാസ്റ്റിക് സാധനങ്ങള്‍ പാക്കുചെയ്യുന്ന കവറില്‍ ലൈറ്റര്‍കൊണ്ട് വിമല്‍ തീകൊളുത്തി ഇടുകയായിരുന്നു. വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് ബിനുവായിരുന്നു. അതേസമയം പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലിസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."