HOME
DETAILS
MAL
നെഹ്റു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന് ജേതാവ്
backup
November 10 2018 | 13:11 PM
ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന് ജലരാജാവായി. മഹാദേവിക്കാട് കാട്ടില്‍ തെക്കേതിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പായിപ്പാട് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. വിജയത്തോടെ നാലാം തവണയാണ് പായിപ്പാടന് കിരീടം ചൂടുന്നത്. 2007ലായിരുന്നു അവസാനമായി പായിപ്പാട് ജേതാവായത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ഇക്കുറി പായിപ്പാടനുവേണ്ടി തുഴഞ്ഞത്.
2005,2006,2007 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ചാംപ്യന്മാരായ പായിപ്പാട് ചുണ്ടന് 10 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ജേതാവാകുന്നത്. നിലവിലെ ജേതാക്കളായ ഗബ്രിയേല്‍ ഇക്കുറി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഹീറ്റ്സില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."