ആള്‍ക്കൂട്ടക്കൊല: മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി
നാഗ്പുര്‍: ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയ ആറ് വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി. വാര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ(എം.ജി.എ.എച്ച്.വി)മാണ് ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളെ പുറത്താക്കിയത്. ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സര്‍ത്തി, രജനീഷ് അംബേദ്കര്‍, പങ്കജ് വേല, വൈഭവ് പിമ്പാല്‍ക്കര്‍ എന്നീ വിദ്യാര്‍ഥികളെയാണു പുറത്താക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും ബലാത്സംഗക്കേസില്‍ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയുമാണ് വിദ്യാര്‍ഥികള്‍ കത്തയച്ചത്. കത്തയക്കും മുന്‍പ് കാംപസില്‍ വിദ്യാര്‍ഥികള്‍ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ധര്‍ണ നടന്ന ഈ മാസം ഒന്‍പതിനാണ് വിദ്യാര്‍ഥികളെ പുറത്താക്കുന്നതായി അറിയിച്ച് ആക്ടിങ് രജിസ്ട്രാര്‍ രാജേശ്വര്‍ സിങ് ഉത്തരവ് പുറപ്പെടുവിച്ചത്. ധര്‍ണയില്‍ 100ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നെങ്കിലും ദലിത് വിഭാഗങ്ങളില്‍പ്പെട്ട ആറു പേരെ തെരഞ്ഞുപിടിച്ച് പുറത്താക്കുകയായിരുന്നുവെന്നു നടപടിക്കിരയായ ചന്ദന്‍ സരോജ് ആരോപിച്ചു.
ബംഗാളില്‍ ഇടതിനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."