ഇഫ്താര്‍ സംഗമങ്ങള്‍ മാനവരാശിയുടെ ഉന്നമനത്തിന് വേണ്ടിയാകണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: പുണ്യമാസത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങളും മത സൗഹാര്‍ദ്ദ സംഗമങ്ങളും നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്ന് പ്രമുഖ മത പണ്ഡിതനും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റുമായ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. മതേതരത്വ മുഖം വികൃതമാകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ പ്രവാചക മനസ്സിന്റെ ഇംഗിതത്തോടൊപ്പം നടന്നു നീങ്ങുവാനുള്ള സംഗമ വേദികളായി ഇഫ്താറുകള്‍ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും കെ പി സി സി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഡി സി സി യില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.വി പത്മരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഫാ. ഭാനുസാമുവല്‍, മുസ്തഫ തന്‍വീര്‍, ഫാ. ലാസര്‍ പട്ടക്കടവ്, നേതാക്കളായ ഡോ. ശൂരനാട് രാജശേഖരന്‍, കെ.സി രാജന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി, മൂവാറ്റുപുഴ അഷറഫ് മൗലവി, എം.എം നസീര്‍, ചാമക്കാല ജ്യോതികുമാര്‍, ജി രതികുമാര്‍, ജമീല ഇബ്രാഹിം, എ.കെ ഹഫീസ്, കല്ലട രമേശ്, ചിറ്റുമൂല നാസര്‍, എസ് വിപിനചന്ദ്രന്‍, പി ജര്‍മിയാസ്, സൂരജ് രവി, എന്‍ ഉണ്ണികൃഷ്ണന്‍, കെ ജി രവി, വൈ ഷാജഹാന്‍,മുനമ്പത്ത് വഹാബ്, തൃദീപ് കുമാര്‍, ആദിക്കാട് മധു, എബ്രഹാം ജോര്‍ജ്, ഇഞ്ചക്കാട് നന്ദകുമാര്‍, ബ്രിജേഷ് എബ്രഹാം, എം എം സഞ്ജീവ് കുമാര്‍, കാഞ്ഞിരംവിള അജയകുമാര്‍, നടുക്കുന്നില്‍ വിജയന്‍, കെ കെ സുനില്‍കുമാര്‍, ജി ജയപ്രകാശ്, എസ് ശ്രീകുമാര്‍, കൃഷ്ണവേണി ശര്‍മ്മ, രമാഗോപാലകൃഷ്ണന്‍, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, തോമസ് വൈദ്യന്‍, രഘു പാണ്ഡവപുരം, അഫ്‌സല്‍ ബാദുഷ, കരിക്കോട് ഷറഫ്, സജീവ് പോച്ചയില്‍, ഷാ സലീം, അയത്തില്‍ നാസിം, റിയാസ് മുള്ളിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."