സൈനിക സ്‌കൂള്‍ പ്രവേശനം 31 വരെ അപേക്ഷിക്കാം
കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2020-21 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31 വരെ നീട്ടി. പ്രോസ്‌പെക്റ്റസും അപേക്ഷഫോമും ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അപേക്ഷഫോം ംംം.മെശിശസരെവീീഹമറാശശൈീി.ശി എന്ന വെബ്‌സൈറ്റില്‍ 31വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ആറാം ക്ലാസിലേക്ക് 80ഉം. ഒന്‍പതാം ക്ലാസിലേക്ക് 10ഉം സീറ്റുകളാണുള്ളത്. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. ജനുവരി 5ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്‌കൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ചു പരിശീലനത്തിന് ഒരു സ്ഥാപനത്തെയും വ്യക്തിയെയും സ്‌കൂള്‍ നിയോഗിച്ചിട്ടില്ല. പ്രവേശന പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നു മാത്രമായിരിക്കും പ്രവേശനം.
ബി.എച്ച്.എം.എസ്.
സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള ഒരു ബി.എച്ച്.എം.എസ് സീറ്റില്‍ കേരള എന്‍ട്രന്‍സ് കമ്മിഷണറുടെ 2019-20 ലെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡും എന്‍ട്രന്‍സ് കമ്മിഷണറുടെ മാര്‍ക്ക് ഡേറ്റാ ഷീറ്റും ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള നിരാക്ഷേപ പത്രവും (എന്‍.ഒ.സി) ഒടുവില്‍ പഠിച്ച സ്ഥാപനത്തില്‍നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റും (റ്റി.സി) സഹിതം 15ന് രാവിലെ 11ന് തിരുവനന്തപുരം ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാല്‍ & കണ്‍ട്രോളിങ് ഓഫിസില്‍ എത്തണം. 12ന് ശേഷം എത്തുന്നവരെ അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല. എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റ് മുഖേന ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവര്‍ പങ്കെടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712459459.
പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍
സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം
സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളജുകളിലേക്ക് 2019-20 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
നിര്‍ദിഷ്ട ഫോറത്തില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം1 എന്ന വിലാസത്തില്‍ 17 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറുടെ പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ബാധകമാണ്. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ എഡ്യൂക്കേഷണല്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളില്‍ (യൂത്ത് ജൂനിയര്‍) പങ്കെടുക്കുന്നതാണ്. പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യത.
അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. ഫോണ്‍: 04712330167
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍
സയന്‍സില്‍ എം.ബി.എ:
പ്രവേശന പരീക്ഷ ജനുവരി 4ന്
മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.ബി.എ അഡ്മിഷനുള്ള പ്രവേശന പരീക്ഷ ജനുവരി 4ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 3.40 വരെയാണ് സമയം.
കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയാണ് നടത്തുന്നത്. രാജ്യത്ത് 40 നഗരങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.
പ്രവേശന പരീക്ഷയ്ക്കായുള്ള അപേക്ഷ ഈ മാസം അവസാന ആഴ്ച മുതല്‍ ഡിസംബര്‍ ആദ്യ ആഴ്ച വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മറാശശൈീി.ശേ.ൈലറൗ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എന്‍ജിനീയറിങ് ഡിപ്ലോമ
മെഴ്‌സി ചാന്‍സ് പരീക്ഷ 14 മുതല്‍
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന എന്‍ജിനീയറിങ് ഡിപ്ലോമ മെഴ്‌സി ചാന്‍സ് പരീക്ഷ സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജ്, തിരുവനന്തപുരം, സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ 14 മുതല്‍ ആരംഭിക്കും. പരീക്ഷാര്‍ഥികള്‍ ഒരു സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് (ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് മുതലായവ) ഹാജരാക്കി പരീക്ഷാ കേന്ദ്രത്തില്‍നിന്നും ഹാള്‍ ടിക്കറ്റ് കൈപ്പറ്റണം.
പരീക്ഷാ സമയത്ത് ഹാള്‍ ടിക്കറ്റും ഐ.ഡി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."