ദേശീയ യോഗാസന മത്സരത്തില്‍ കേരളം കന്നി മെഡല്‍ നേടിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം
മട്ടാഞ്ചേരി: ലോകം മുഴുക്കെ ഇന്ന് അന്തര്‍ദേശീയ യോഗാ ദിനമായി ആലോഷിക്കുമ്പോള്‍ യോഗ ദേശീയ മത്സരത്തില്‍ കേരളം മെഡല്‍ പട്ടികയില്‍ കടന്നിട്ട് 25 വര്‍ഷം പിന്നിടുന്നു. മട്ടാഞ്ചേരി സ്വദേശി എം.എം സലീമാണ് 1992 ഓഗസ്റ്റ് മാസം മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇന്ത്യന്‍ യോഗ ഫെഡറേഷന് സംഘടിപ്പിച്ച ദേശീയ സീനിയര്‍ യോഗാസന മത്സരത്തില്‍ കേരളത്തിനു വേണ്ടി കന്നി മെഡല്‍ നേടിയത്. ഒരു മുസ്ലിം ദേശീയ മത്സരത്തില്‍ ആദ്യമായി മെഡല്‍ നേടിയെന്ന പ്രത്യേകത കൂടി ഈ വെങ്കല മെഡല്‍ വിജയത്തിനുണ്ടായിരുന്നു.
യോഗ രത്ന കെ.പി ഭാസ്കര മേനോന്റെ നേതൃത്വത്തിലായിരുന്നു സലീമിന്റെ പരിശീലനം. സലീമിന്റെ വിജയത്തിനു ശേഷം പലരും മെഡല്‍ പട്ടികയില്‍ സ്കോര്‍ തെളിയിച്ചെങ്കിലും കന്നി മെഡല്‍ വിജയം ചരിത്രനേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു.
തുടര്‍ന്ന് യോഗ ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കാക്കിയ സലീം യോഗാചാര്യ കോഴ്സും ദേശീയ റഫറി പരീക്ഷയും പാസ്സായി. നിലവില്‍ സംസ്ഥാന യോഗാ അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിക്കുന്നു. യോഗയില്‍ മാത്രം ഒതുങ്ങുന്നതല്ല സലീമിന്റെ കായീക പ്രതിഭ. ഗുസ്തിയില്‍ അന്തര്‍ദേശീയ റഫറിയും, ബോക്സിങ്, വെയിറ്റ് ലിഫ്റ്റിങ്, ബോഡി ബില്‍ഡിങ് എന്നീ കായീക ഇനങ്ങളുടെ അംഗീകൃത ദേശീയ റഫറിയാണ്. ഗുസ്തിയില്‍ കേരളം മെഡല്‍ പട്ടികയില്‍ ഇടം പിടിക്കുന്നതില്‍ വരള്‍ച്ച നേടിയപ്പോള്‍ വനിത ഗുസ്തിയില്‍ കേരളത്തിന്റെ ആദ്യത്തെ മെഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നതും സലീം തന്റെ ശിഷ്യയായ എസ്.ദിവ്യയിലൂടെയായിരുന്നു. യോഗയും ഇസ്ലാമിക നമസക്കാരവും ഒരു താരതമ്യ പഠനം എന്ന പുസ്തക രചനയിലാണ് സലീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."