ഭാരതത്തില്‍ സവര്‍ണ, അവര്‍ണഭേദം ഇല്ലാതാക്കണം: പി.സി രാജന്‍
മൂവാറ്റുപുഴ: ഭാരതത്തില്‍ മതത്തിന്റെ പേരിലെ ഹിംസാകര്‍മങ്ങളും അസമത്വങ്ങളും ജാതിഭേദവും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കി ഹൈന്ദവ സമൂഹത്തില്‍ പെടുന്ന ദളിത് വിഭാഗത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ നിന്നും മോചനം നല്‍കിയില്ലെങ്കില്‍ തുല്യനീതി ലഭിക്കുന്ന ജാതിസമൂഹത്തിലേക്ക് മതം മാറേണ്ട അവസ്ഥ ദളിതനുണ്ടാകുന്നത് ഒഴിവാക്കുന്നതിന് സവര്‍ണ ഭരണവര്‍ഗ തമ്പുരാക്കന്മാരുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ദലിത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.സി രാജന്‍ ആവശ്യപ്പെട്ടു. അയിത്തത്തിനെതിരേ അയ്യങ്കാളി നടത്തിയ സമരരീതി തുടരേണ്ട അവസ്ഥയാണ് പാലക്കാട് ചക്ലിയ സമുദായം നേരിടുന്നതെന്നും സാംസ്‌ക്കാരിക കേരളത്തിന് യോജിക്കാത്ത ജാതിവ്യവസ്ഥയ്‌ക്കെതിരേ ദളിത് ജനവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ ദലിത്‌ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന അയ്യങ്കാളിയുടെ 76-ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എ ശശി അധ്യക്ഷനായി. അയ്യങ്കാളിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. ദലിത്‌ലീഗ് സംസ്ഥാന സെക്രട്ടറി രാജന്‍ ഇടുക്കി മുഖ്യപ്രഭാണം നടത്തി. രാജു ഉളിയന്നൂര്‍, സുബ്രഹ്മണ്യന്‍ കോട്ടപ്പടി, അജേഷ് കോടനാട്, ശിവരാജ് പി.എ, അയ്യപ്പന്‍ എം.ടി, അര്‍ജ്ജുന്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."