ആശുപത്രിയെന്നു കരുതി പ്രതി ഓടിക്കയറിയത് പൊലിസ് സ്റ്റേഷനില്‍; അമളി പറ്റിയത് വൈദ്യപരിശോധനയ്ക്കായി വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട പ്രതിക്ക്
തൃശൂര്‍: പൊലിസിന്റെ പിടിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പ്രതി ആശുപത്രിയാണെന്നു കരുതി ഓടിക്കയറിയത് പൊലിസ് സ്റ്റേഷനില്‍. തൃശൂരില്‍ ഇന്നലെയാണ് സംഭവം. വൈദ്യപരിശോധനയ്ക്കു വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിക്കാണ് 'അമളി' പറ്റിയത്. കുന്നംകുളത്തെ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വൈറലായി.
കോടതിയില്‍ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനയ്ക്കായി കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കയ്യിലെ വിലങ്ങ് പൊലീസ് അഴിച്ച തക്കത്തിന് അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പൊലീസുകാരനെയും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് സ്‌റ്റേഷനു മുന്‍പില്‍ ഓടിയെത്തിയ പ്രതിയെ പൊലീസുകാരന്‍ കയ്യോടെ പിടികൂടുകയും ചെയ്തു.
പേരാമംഗലം പൊലീസ് ആണ് അടിപിടി കേസിലെ പ്രതിയായ ലിയോയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കില്‍ അകമ്പടി പൊലീസുകാര്‍ നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു. കയ്യോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പൊലീസ്. കോടതി രണ്ടുപ്രതികളെയും റിമാന്‍ഡ് ചെയ്തു.
thrissur accused tries to escape caught kerala police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."