HOME
DETAILS

'ഐ.എസ്, സലഫിസം, ഫാസിസം': ജാഗ്രതയുടെ അനിവാര്യത

  
backup
August 05 2016 | 18:08 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0

ഇസ്്‌ലാമികപ്രബോധനത്തെ പ്രതിസന്ധിയിലാക്കുകയും മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത് കുപ്രസിദ്ധി നേടിയ പ്രസ്ഥാനമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാക് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്). അദ്ദൗല അല്‍ ഇസ്്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം (ദാഇശ്) എന്ന് അറബിയിലും ഐ.എസ് എന്ന ചുരുക്കപ്പേരില്‍ ഇംഗ്ലീഷിലും അറിയപ്പെടുന്ന ഈ സംഘവുമായി ഇസ്്‌ലാമിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്്‌ലിം സംഘടനകളും ഇസ്്‌ലാമിക രാജ്യങ്ങളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും ചില കുബുദ്ധികള്‍ ഇതിനെ ഇസ്്‌ലാമിന്റെ തനിപ്പകര്‍പ്പായി ചിത്രീകരിച്ച് സമാധാനത്തിന്റെ മതത്തെ ഭീകരതയാക്കി ചിത്രീകരിക്കുകയാണ്.

ജിഹാദിയന്‍ സങ്കല്‍പ്പങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ ഇസ്്‌ലാമിന്റെ യഥാര്‍ഥമുഖം അറിഞ്ഞോ അറിയാതെയോ വികലമാക്കുന്ന കാഴ്ച ഖേദകരവും അപകടകരവുമാണ്. ഇന്നത്തെ മുസ്്‌ലിം ഭരണാധികാരികള്‍ ഖലീഫമാരല്ലാത്തതിനാല്‍ യഥാര്‍ഥ ഖലീഫ അനിവാര്യമാണെന്നും അത് താനാണെന്നും പ്രഖ്യാപിച്ച് രംഗത്തുവന്ന അബൂബക്കര്‍ ബഗ്ദാദിയാണ് ഐ.എസിന്റെ തലവന്‍. ഇയാള്‍ക്ക് സ്വയം ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആരാണ് അധികാരം നല്‍കിയത്? ഇയാളുടെ ചരിത്രമെന്ത്? ഇതൊന്നും ചിന്തിക്കാതെ ഒരു അക്രമസംഘത്തെ പടച്ചുണ്ടാക്കി സ്‌ഫോടനവും ഭീകരതയും നടത്തുന്നവര്‍ ഒരിക്കലും ഇസ്്‌ലാം മതസ്‌നേഹികളോ മതത്തിന്റെ രക്ഷകരോ അല്ല.

ഇന്നേവരെ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണങ്ങളില അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്‌റാഈല്‍ മുദ്രപതിച്ചതും ചിലതെല്ലാം അമേരിക്കന്‍ നിര്‍മിതവുമാണെന്ന കണ്ടെത്തല്‍ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. രാഷ്ട്രവും സേനയും ആള്‍ബലവും ഉണ്ടായിരുന്നിട്ടും സദ്ദാം ഹുസൈനെയും കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെയും കൊന്നൊടുക്കിയ അമേരിക്കയ്ക്ക് ഇതൊന്നുമില്ലാത്ത അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നതും സംശയത്തിന് ആക്കംകൂട്ടുന്നു.

മുന്‍ യു.എസ് ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌റ്റോസന്‍ പറഞ്ഞത് ശരിയാണെങ്കില്‍ മൊസാദിന്റെ പരിശീലനം ലഭിച്ച, അമേരിക്കയും ഇസ്രാഈലും സംയുക്തമായി അവതരിപ്പിച്ച മുസ്്‌ലിം നാമധാരിയാണ് അബൂബക്കര്‍ ബഗ്ദാദി. ഇസ്്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ മദീന നഗരിയില്‍ സ്‌ഫോടനത്തിന് വഴിയൊരുക്കുമെന്ന് ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഇത്തരം സംഘടനകളുടെയെല്ലാം താത്വിക പശ്ചാത്തലം പരതിയാല്‍ ഇവയില്‍ ആകൃഷ്ടരാകുന്നത് തീവ്രസലഫിസം ബാധിച്ച യുവതയാണെന്നു കാണാം. പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പൂര്‍വവ്യാഖ്യാനങ്ങള്‍ തള്ളിക്കളഞ്ഞ് ഖുര്‍ആനും ഹദീസും കൈകാര്യം ചെയ്തതിന്റെ ദുരന്തഫലമാണ് ഇത്തരം യുവതയുടെ രംഗപ്രവേശം.

യമന്റെ വടക്കന്‍ താഴ്‌വരയായ ദമ്മാജിലേക്ക് യഥാര്‍ഥ വിശ്വാസം തേടി പുറപ്പെട്ടവര്‍ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദി അല്‍വാദി സ്ഥാപിച്ച ദാറുല്‍ ഹദീസിലാണ് ചെന്നെത്തുന്നത്. 1979 ല്‍ മസ്ജിദുല്‍ ഹറാം ആക്രമണത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ശൈഖ് മുഖ്‌സില്‍. ഇസ്്‌ലാമിക ധര്‍മസമരത്തെ തെറ്റായി ചിത്രീകരിക്കുന്ന ചിന്താധാര യുവതയില്‍ സന്നിവേശിപ്പിക്കുന്നത് ഈ മതത്തിന്റെ അന്ത:സത്ത തകര്‍ക്കും. അതാണ് ഇന്ന് ഐ.എസിലൂടെ നാം കാണുന്നത്.

വീടും കുടുംബവും വിട്ട് ആടുമേച്ച് പ്രവാചകപാത പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഇസ്്‌ലാമിനെ കൊച്ചാക്കാനും അപമാനിക്കാനുമാണ് പുറപ്പാട് നടത്തുന്നത്. ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ പശ്ചാത്തലവും യഥാര്‍ഥ ആശയവിശദീകരണവും മനസിലാക്കാതെ കേവല മൊഴിമാറ്റം മാത്രം മാനദണ്ഡമാക്കി ഖുര്‍ആന്‍ ശത്രുത പരത്തുന്നു എന്ന ചിത്രീകരണം ബോധവല്‍ക്കരണത്തിലൂടെ തിരുത്തപ്പെടേണ്ടതുണ്ട്. ഇവിടെയാണ് പൂര്‍വകാല മഹാത്മാക്കളുടെ പാത മുറുകെ പിടിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസക്തി വര്‍ധിക്കുന്നത്.

സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘം ഇസ്്‌ലാമിന്റെ യഥാര്‍ഥമുഖം സമൂഹമധ്യേ അവതരിപ്പിച്ച് തെറ്റിദ്ധാരണ നീക്കുന്നതിനായി 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന പേരില്‍ ത്രൈമാസ കാംപയിന്‍ സംഘടിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ കൂടിയ മൂന്നു മാസക്കാലം ഇതിനുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് സംഘടന സംവിധാനിച്ചിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട് നടക്കും.

ഫാസിസം അതിന്റെ മൂര്‍ധന്യദശ പ്രാപിച്ചുവരികയാണ്. കേരളത്തില്‍പോലും രാഷ്ട്രീയ നേതാക്കള്‍ ഉത്തരേന്ത്യന്‍ വര്‍ഗീയവാദികളെ കടത്തിവെട്ടുംവിധം വര്‍ഗീയത വിസര്‍ജിക്കുന്ന കാലം വന്നണഞ്ഞു. അടച്ചിട്ട മുറിയില്‍ എന്തുമാകാമെന്ന തരത്തില്‍ കേരളത്തിലെ ഇരുത്തംവന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ വാങ്കിനെപ്പോലും അപമാനിച്ചു. പിന്നീട് വ്യാഖ്യാനക്കസര്‍ത്തു നടത്തിയെങ്കിലും അദ്ദേഹത്തില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.

ഈ പ്രസ്താവന പിള്ള നടത്തിയ അന്നുതന്നെ സോഷ്യല്‍ മീഡയയില്‍ ഹിന്ദുമതാചാര്യ വേഷം ധരിച്ച് ഒരു സ്വാമി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ബാലകൃഷ്ണപിള്ള ചെയ്തത് ധീരമായ ഒരു പ്രവര്‍ത്തനമാണ്. കൂടാതെ സ്വാമി ഒരു പടികൂടി മുന്നോട്ടുകടന്നു പറഞ്ഞു; ഭൂമിയുടെ മധ്യഭാഗത്താണ് മക്ക. ഭൂമിയുടെ മധ്യത്തില മസ്്‌ലിംകള്‍ ഒത്തുകൂടി ഭൂമി തിരിയുന്ന ദിശയ്ക്ക് വിപരീതമായി കൂട്ടത്തോടെ പ്രദക്ഷിണം വയ്ക്കുന്നത് ഭൂമിയെ അപകടത്തിലാക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഏതു ശാസ്ത്രം, എവിടെ, ആരു കണ്ടെത്തി എന്നൊന്നും അദ്ദേഹം പറയുന്നില്ല. സ്വന്തം മനസിലെ വര്‍ഗീയത പരസ്യമായി പ്രകടമാക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി അത്യന്തം വര്‍ഗീയവിദ്വേഷം ജനിപ്പിക്കുന്ന തരത്തിലാണ്.

ഉദിക്കുന്ന സൂര്യന്റെ നേരേ പൃഷ്ടഭാഗം കാണിച്ച് സുജൂദ് ചെയ്യുന്നതിന്റെ 'അപകട'വും ഇദ്ദേഹം ഉണര്‍ത്തുന്നു. എല്ലാ നാട്ടിലും മുസ്്‌ലിംകള്‍ പടിഞ്ഞാറോട്ട് തിരിഞ്ഞല്ല സുജൂദ് ചെയ്യുന്നത് എന്ന വസ്തുതപോലും ഇയാള്‍ക്കറിയാതെ പോയി.

ചുരുക്കത്തില്‍ ഇന്നേവരെ ഇല്ലാത്തവിധം പരമതവിദ്വേഷം വിളിച്ചുപറയാന്‍ മടിയില്ലാത്ത കാലം വന്നണഞ്ഞിരിക്കുന്നു. തൊഗാഡിയ, സാധ്വി പ്രാചി, പ്രമോദ് മുത്തലിക് തുടങ്ങിയവരുടെ ശൈലിയില്‍ നാം നിനച്ചിരിക്കാത്തവര്‍ പോലും പ്രസ്താവനയിറക്കുന്ന അവസ്ഥ ഭീതിജനകമാണ്. ഇതിനെ ഇതേനാണയത്തില്‍ തിരിച്ചടിക്കല്‍ ഇസ്്‌ലാമിക ശൈലിയല്ല. സമാധാനത്തോടെ ഇസ്‌ലാമിനെ പ്രബോധനം ചെയ്യലാണ് ഉത്തരവാദിത്വ ബോധമുള്ള മുസ്്‌ലിമിന്റെ കടമ.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന എസ്.വൈ.എസ് ഈ കാംപയിന്‍ കാലയളവില്‍ തെറ്റുധാരണകള്‍ക്ക് അറുതിവരുത്തി സൗഹൃദം പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സുമനസുകള്‍ സഹകരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago