ശുചീകരണ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി പ്രതിപക്ഷ നേതാവ്
ഹരിപ്പാട്: പനിപിടിച്ച് വിറങ്ങലിച്ച കേരളത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് സഹപ്രവര്‍ത്തകരോടൊപ്പം ഹരിപ്പാട്ട് നേരിട്ടെറങ്ങി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാതൃകയായി.
സംസ്ഥാനത്ത് ഗവണ്‍മെന്റിന്റെ ശുചീകരണപ്രവര്‍ത്തനം തൃപ്തികരമല്ലാത്തതുകൊണ്ടാണ് യു.ഡി.എഫ്. ജനപ്രതിനിധികള്‍ രംഗത്തിറങ്ങുവാന്‍ ആഹ്വാനം ചെയ്തത്. ഇതിനെ രാഷ്ട്രീയപരമായി കാണുന്നില്ല. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ അവരോടൊപ്പം നില്‍ക്കേണ്ട ഉത്തരവാദിത്വം എനിക്കും എന്റെ സഹപ്രവര്‍ത്തകരായ ജനപ്രതിനിധികള്‍ക്കും ഉണ്ട് അതുകൊണ്ടാണ് ഈ പ്രവര്‍ത്തനത്തിന് ഞാന്‍ തന്നെ നേതൃത്വം നല്‍കുന്നത്.
രാവിലെ 7 ന് ഹരിപ്പാട് മാധവാജംഗ്ഷനില്‍ നിന്നും ആരംഭിച്ച ശുചീകരണപ്രവര്‍ത്തനത്തിന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ആരോഗ്യരക്ഷാ ഉദ്യോഗസ്ഥര്‍, നഗരസഭാ അംഗങ്ങള്‍, എസ്.പി.സി, റോട്ടറി ക്ലബ്ബ്, വ്യാപാരി വ്യവസായികള്‍, എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പിന്തുണയോടുകൂടിയാണ് രമേശ് ചെന്നിത്തല ശുചീകരണപ്രവര്‍ത്തനം നടത്തിയത്.
എറണാകുളത്തേയ്ക്കുള്ള യാത്രാമദ്ധ്യേ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ മാധവാ ജംഗ്ഷനില്‍ ഇറങ്ങി രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചു.രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം എല്ലാ ജനപ്രതിനിധികളും മാതൃകയാക്കണം. തുടര്‍ന്ന് അതുവഴി കടന്നുപോയ ബി.ജെ.പി. മുന്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, സി.പി.എം.ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവരും രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയഭേദമന്യേ പിന്തുണ പ്രഖ്യാപിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാസുശീലന്‍, വൈസ്.ചെയര്‍മാന്‍ എം.കെ.വിജയന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബി.ബാബു പ്രസാദ്, കെ.എം.രാജു, ജോണ്‍ തോമസ്, എ.കെ.രാജന്‍, കെ.കെ.സുരേന്ദ്രനാഥ്, എം.എസ്.എം കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹിലാല്‍ ബാബു, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രജനീകാന്ത് കണ്ണന്താനം, എസ്.ദീപു, ബിനു ചുള്ളയില്‍, എസ്.വിനോദ്കുമാര്‍, എം.ആര്‍.ഹരികുമാര്‍, അനില്‍ ബി കളത്തില്‍, എം.സജീവ്, വൃന്ദ എസ് കുമാര്‍, ശോഭ വിശ്വനാഥ്, രാധാമണിയമ്മ, സുബി പ്രജിത്ത്, സ്മിതാ പ്രദീപ്, പ്രസന്നകുമാരി, ലേഖ അജിത്, ആര്‍.രതീഷ്, എല്‍.വിജയമ്മ, ശ്രീ.വിവേക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."