HOME
DETAILS

കാടിനെ ചെന്നു തൊട്ടപ്പോള്‍

  
backup
November 10 2018 | 19:11 PM

4645645645321313131-2

#ഇബ്‌റാഹീം പുല്ലൂപ്പി

അപ്രതീക്ഷിതമായിയിരുന്നു കൂട്ടുകാരുമൊത്തൊരു ഓഫ് റോഡ് യാത്രയ്ക്കു വഴിയൊരുങ്ങിയത്. എല്ലാവരുമുള്ളതു കൊണ്ടുതന്നെ കണ്ണൂരിലെ ആറളം ഫാമിലേക്കാവാം യാത്ര എന്ന തീരുമാനം വേഗത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയുണ്ടായി. കണ്ണൂരിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്ന ആറളം ഫാമിലേക്ക്.


കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ സങ്കേതം സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ചെറിയ വന്യജീവി സങ്കേതമാണെങ്കിലും ഇതിന് 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ, കടുവ, കരടി എന്നിങ്ങനെ വിവിധതരം ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകള്‍, കുട്ടിതേവാങ്ക് തുടങ്ങിയവ ഇവിടത്തെ സ്ഥിരവാസികളാണ്.


ഇരിട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ കാര്യാലയമാക്കി നടന്നുകൊണ്ടിരിക്കുന്ന വന്യജീവി സങ്കേതം 1984ലാണ് രൂപീകൃതമായത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ആറളം വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു. ഈ ജീവികളുടെ വിഹാരകേന്ദ്രമെന്നതിലപ്പുറം അനേകം വൃക്ഷ, സസ്യങ്ങളുടെ ഖജനാവായും ആറളം അറിയപ്പെടുന്നു. 40-45 മീറ്റര്‍ വരെ ഉയരമുള്ള വന്‍വൃക്ഷങ്ങളും 15-30 മീറ്റര്‍ വരെ ഉയരമുള്ള മധ്യനിര വൃക്ഷങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോടു ചേര്‍ന്ന് അടിക്കാടുകളും സമൃദ്ധമായ പച്ചപ്പ് സമ്മാനിക്കുന്നു.


വന്യജീവി സങ്കേതത്തിലെത്തുമ്പോള്‍ ഒരു മുഴത്തോളം ഉയരെ സൂര്യന്‍ പൊങ്ങിയിട്ടുണ്ട്. വന്ന വഴിക്കു വഴിയരികില്‍ ഉയര്‍ന്നുനില്‍ക്കുന്ന വന്‍മരങ്ങളും റബര്‍തോട്ടങ്ങളും കാരണം അന്തരീക്ഷം ഇരുണ്ടുമൂടിയിരുന്നു. വാഹനത്തില്‍ നിന്നിറങ്ങി കൗതുകപൂര്‍വം ചുറ്റും കണ്ണെറിഞ്ഞപ്പോള്‍ ഉയരങ്ങള്‍ കീഴടക്കിയ രാജാവിനെപ്പോലെ ഉച്ചിയില്‍ ഇരിക്കുന്നു വാനരപ്പട. ചിലത് കുട്ടികളെയും പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു. മരങ്ങളില്‍നിന്നു മരങ്ങളിലേക്ക് ഇടതടവില്ലാതെ ചാടിക്കൊണ്ടിരിക്കുന്നു.


സമയം വൈകിക്കാതെ തന്നെ ഓഫിസ് മാനേജേഴ്‌സ് ഞങ്ങള്‍ക്ക് ഒരു ഗൈഡിനെ നിയമിച്ചുതന്നു. ആറളം കാടിനെക്കുറിച്ചും അതിലെ വിവിധങ്ങളായ ഔഷധസസ്യങ്ങളെ കുറിച്ചും മരങ്ങളെയും മൃഗങ്ങളെയും കുറിച്ചുമെല്ലാം സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്താനായി നിയോഗിപ്പെട്ട ഒരാള്‍. കൈയിലുണ്ടായ ബാഗുകള്‍ ഒരു മുറിയില്‍ വച്ച് ഞങ്ങള്‍ കാല്‍നടയായി തുടര്‍ന്നു. ഓഫ് റോഡ് റൈഡുകള്‍ക്കു വരുന്നവര്‍ക്ക് വാഹനവുമായി ഉള്‍വനത്തിലേക്കു പ്രവേശനമുണ്ട്. പക്ഷെ, വനത്തെ അനുഭവവേദ്യമാകണമെങ്കില്‍ നേരിട്ടു തൊട്ടറിയുക തന്നെ വേണം.
ഇരു ഭാഗത്തും മുളകള്‍ പോലെ വളച്ചൊടിച്ച് വളരെ ഭംഗിയില്‍ ഘടിപ്പിച്ച കൈപ്പിടി. ഇടയില്‍ വിശാലമായി ഇന്റര്‍ലോക്ക് പാകിയ അരകിലോമീറ്ററോളമുള്ള വഴി. അവിടന്നങ്ങോട്ട് മണ്ണിന്റെ ഗന്ധമറിഞ്ഞ്, അതിന്റെ ഈര്‍പ്പത്തെ തൊട്ടറിഞ്ഞു നടക്കാന്‍ പറ്റിയ വഴിത്താരകള്‍. ഓരോ വസ്തുക്കളെയും ശബ്ദത്താലും അതിന്റെ രൂപഘടനയാലും തിരിച്ചറിയാന്‍ മാത്രമുള്ള പ്രത്യേക കഴിവ് ഗൈഡിനുണ്ടായിരുന്നു. കാടുമായുള്ള ഇണക്കമാണെന്നാണ് അദ്ദേഹം അതിന്റെ രഹസ്യമായി ഞങ്ങളോടു പറഞ്ഞത്. വന്‍മരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വര്‍ഗം, പേര്, വളര്‍ച്ച, ആയുസ് എന്നിവയെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. ഓരോ വള്ളിപ്പടര്‍പ്പുകളെക്കുറിച്ചും പലവിധ സസ്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നത് ഞങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടു.


പശ്ചിമഘട്ട മലനിരകളുടെ ഭാഗങ്ങളില്‍പെട്ടതായതു കൊണ്ടുതന്നെ അപൂര്‍വമായ ഒട്ടനവധി സസ്യങ്ങളെ ആറളത്ത് കാണാനായി. സസ്യവിശേഷങ്ങള്‍ക്കുശേഷം ഗൈഡ് ഞങ്ങള്‍ക്ക് വന്യജീവികളെക്കുറിച്ചു വിസ്തരിച്ചുതന്നു. മലയണ്ണാന്‍, തീക്കാക്ക, ചരള്‍ക്കുരുവി, പാണ്ടന്‍ വേഴാമ്പല്‍ തുടങ്ങിയ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജന്തുക്കളെ കണ്ടതും ജീവിതത്തില്‍ പ്രത്യേക അനുഭവങ്ങള്‍ സമ്മാനിച്ചു. ഉള്‍വനത്തിലേക്കു പോകാന്‍ തീരുമാനിച്ചെങ്കിലും സമയം വൈകിയതു കാരണം അധികം നടന്നില്ല. തിങ്ങിനിറഞ്ഞ കുറ്റിച്ചെടികള്‍ക്കുള്ളില്‍ മാന്‍ മുതല്‍ പുലി വരെയുണ്ടെന്ന് അദ്ദേഹം വിസ്തരിച്ചുതന്നു. രണ്ടാഴ്ചകള്‍ക്കുമുന്‍പ് ഉള്‍വനത്തിലേക്കു പോയപ്പോള്‍ ഒരു കരടിയെ നേരില്‍ കണ്ട കാര്യവും അദ്ദേഹം സൂചിപ്പിച്ചു.


ആറളത്തിന്റെ വിസ്മയകരമായ ഹരിതക്കാഴ്ചകള്‍ കണ്ടുതീരുംമുന്‍പേ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു. സമയം വൈകിക്കാതെ ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊരുങ്ങി. ഭക്ഷണം കഴിക്കാന്‍ വേണ്ടി നല്ല സ്ഥലം തന്നെ ഗൈഡ് കാണിച്ചു തന്നു. കാട്ടുവഴിത്താരയില്‍നിന്ന് പെട്ടെന്നു വലത്തോട്ട് തിരിയുന്ന ഒരു ചെറുപാത. അതിലൂടെ നടക്കുമ്പോള്‍ കാട്ടുഗന്ധത്താല്‍ മനസ് നിറഞ്ഞ പോലെ തോന്നി. ഭക്ഷണത്തിനുശേഷം വിശാലമായ മൈതാനത്തില്‍ പച്ചപ്പുല്ലുകളുടെ മുകളിലുടെ, വന്‍മരങ്ങള്‍ക്കിടയിലൂടെ കുറ്റിച്ചെടികള്‍ സാക്ഷിയാക്കി ഞങ്ങള്‍ കുറേനേരം പലതരം കളികളിലേര്‍പ്പെട്ടു.


വൈകുന്നേരം പുഴയില്‍ പോകാനുള്ള കാര്യം ആരും മറന്നില്ല. ആദ്യമേ കരുതിവച്ച വസ്ത്രങ്ങളും തോര്‍ത്തുമെടുത്ത് ഞങ്ങള്‍ പുഴയില്‍ ചാടി. വേനല്‍ചൂടില്‍ വെള്ളം കുറവാണെന്നും ചാടുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഗൈഡ് ഞങ്ങളെ പ്രത്യേകം ഓര്‍മിപ്പിപ്പിച്ചു. വെള്ളത്തിനടിയില്‍ പാറക്കെട്ടുകളാണ്. അതില്‍ വഴുക്കുള്ളതുകൊണ്ട് ധാരാളം പേരുടെ കാലുകളില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. എന്നാലും എല്ലാവരും ഒരിമിച്ച് കുളിച്ച് വൈകുന്നേരം അടിച്ചുപൊളിച്ചു.


പ്രവിശാലമായ 15 ഏക്കറോളം നീണ്ടുകിടക്കുന്ന സ്ഥലത്ത്, സംവത്സരങ്ങളായി ഒരു ദേശത്തിന്റെ മുഴുവന്‍ സൗന്ദര്യങ്ങളും തലയേറ്റിനില്‍ക്കുന്ന ഈ വനകാന്തിയെ ഏതാനും മിനിട്ടുകള്‍ കൊണ്ട് അന്തിയിരുട്ട് വിഴുങ്ങാന്‍ പോകുന്നു. അപ്പോഴും കാടിരമ്പം ഒരു കടലിരമ്പം പോലെ ആ പ്രശാന്തതയില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു. പെട്ടെന്ന് എന്തോ ശബ്ദം കാതുകളിലേക്കു തുളച്ചുകയറി. കാട്ടില്‍നിന്നു പിരിഞ്ഞുപോകാനുള്ള സുരക്ഷാ ജീവനക്കാരന്റെ വിസിലാണ്. അസ്തമയസൂര്യന്റെ അന്തിച്ചോപ്പില്‍ തിരിഞ്ഞുനടക്കുമ്പോള്‍ മാനത്ത് ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. അപ്പോഴും ആറളം വന്യജീവി സങ്കേതം ഹരിതലാവണ്യത്തോടെ തിളങ്ങി തന്നെ നിന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago