മല്ലന്‍കുഴി കരിങ്കല്‍ ക്വാറിയില്‍ റെയ്ഡ്; യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു
എരുമപ്പെട്ടി: കടങ്ങോട് മല്ലന്‍ കുഴി പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കല്ല് തകര്‍ക്കാന്‍ ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും ടിപ്പര്‍ ലോറികളും പിടികൂടി. വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ എം.ഒ.എഫ്. ലഭിക്കാതെ നിയമവിരുദ്ധമായാണ് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത് . തലപ്പിള്ളി തഹസില്‍ദാര്‍ പി.ഐ.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ നിന്നും അഞ്ച് ഹിറ്റാച്ചി, ര@ണ്ട് ജാക്ക് ഹാമ്മര്‍, കരിങ്കല്‍ കയറ്റി കൊ@ണ്ട് സഞ്ചരിച്ചിരുന്ന പത്ത് ടിപ്പര്‍ ലോറികളും പിടികൂടി. എം.ഒ.എഫ്. ലഭിക്കാത്ത കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് കടങ്ങോട് മേഖലയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. തഹസില്‍ദാര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേ സമയം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്വാറി ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കടങ്ങോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകളുടേയും വന്‍കിടക്കാരുടേയും കരിങ്കല്‍ ക്വാറികളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നാരോപിച്ചാണ് തൊഴിലാളികള്‍ നടപടികള്‍ തടഞ്ഞത്. എരുമപ്പെട്ടി എസ് ഐ മനോജ് ഗോപിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥര്‍ നടപടികള്‍ തുടര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരേയും തൊഴിലാളികള്‍ തടഞ്ഞു. അതേസമയം 150 ലധികം തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കല്‍ ക്വാറി തൊഴില്‍ സംരക്ഷണ സമിതി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജി.രാജന്‍, ടി.ജി.നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ എ.എം.ആന്റണി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."