രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ചെങ്ങന്നൂരില്‍നിന്നുള്ള സംഘം പൂന്തുറയില്‍
ചെങ്ങന്നൂര്‍: മഹാപ്രളയത്തിന്‍നിന്നു ജീവിതത്തിലേക്ക് തിരികെ എത്തിച്ചവരെ കണ്ട് നന്ദി പറയാന്‍ ചെങ്ങന്നൂരില്‍നിന്നും ഒരു സംഘം പൂന്തുറ കടലോര ഗ്രാമത്തില്‍ എത്തി.
ചെങ്ങന്നുര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍നിന്നു 45 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പൂന്തുറ സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തിന് വന്നതിന് ശേഷം അപകടത്തില്‍ മരിച്ച ജിനീഷിന്റെ ഭവനം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പൂന്തുറ സെന്റ് തോമസ് ഇടവക പാരീഷ് ഹൊളില്‍ കൂടിയ യോഗത്തില്‍ പാണ്ടനാട്, ആറാട്ടുപുഴ എന്നിവടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്ന 110 മത്സ്യ തൊഴിലാളികളെ ആദരിക്കയും അവരുടെ ഭവനത്തിന് ആവശ്യമായ അരിയും മറ്റ് സാധനങ്ങുകും നല്‍കുകയും ചെയ്തു. യോഗത്തില്‍ പൂന്തുറ സെന്റ് തോമസ് ഇടവക സഹവികാരി ഫാ. പ്രബിന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നുര്‍ സെന്റ് തൊമസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ബിന്നി നെടുംപുറത്ത് അനുമോദന സന്ദേശം നല്‍കി. ഇടവക സെക്രട്ടറി റജി ജോസഫ്, ബിജു, തദേവൂസ്, ഫിറോസ്, ആനി കൊശി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."