HOME
DETAILS
MAL
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ ബി.എം.എസ്
backup
October 14 2019 | 08:10 AM
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ സംഘ്പരിവാര തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചുള്ള സ്വകാര്യവല്‍ക്കരണ നയത്തിലാണ് പ്രധാനമായും ബി.എം.എസിനും ആര്.എസ്.എസിന്റെ സാമ്പത്തികവിഭാഗമായ സ്വദേശി ജാഗരന്‍ മഞ്ചിനും വിയോജിപ്പുള്ളത്.
ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക, തൊഴില്‍ നയങ്ങള്‍ക്കെതിരേയും പ്രതിഷേധസ്വരം ഉയര്‍ത്തിയിരുന്ന ബി.എം.എസ്, പുതിയ സാഹചര്യത്തില്‍ അടുത്തമാസം 15ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗം വിളിച്ചിട്ടുï്. ഈ യോഗത്തില്‍ സര്‍ക്കാരിന്റെ നയങ്ങളോട് ഏതുവിധത്തില്‍ പ്രതികരിക്കണമെന്ന് ചര്‍ച്ചചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."