HOME
DETAILS

ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ കേസ് വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

  
backup
October 14 2019 | 08:10 AM

babri-masjid-muslim-personal-law-board-take-strong-stand-782132-2

 

 

 

ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതി മുന്‍പാകെയുള്ള കേസ് അന്തിമഘട്ടത്തിലേക്കു കടക്കവെ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രഖ്യാപിച്ച് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.
ശരീഅത്ത് നിയമപ്രകാരം ഒരിക്കല്‍ പള്ളിയായി വഖ്ഫ്‌ചെയ്ത സ്ഥലം എന്നും പള്ളി തന്നെയാണെന്നും വഖ്ഫ് ഭൂമി കൈമാറാന്‍ ഒരു മുസ്‌ലിമിനും അധികാരമില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. പ്രസിഡന്റ് മൗലാന സയ്യിദ് റാബിഅ് ഹസന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗമാണ് നിലപാട് വ്യക്തമാക്കിയത്.
മധ്യസ്ഥശ്രമങ്ങള്‍ അലസിപ്പിരിയുകയും പള്ളിയുടെ മേലിലുള്ള ഉടമസ്ഥാവകാശം ഉപേക്ഷിക്കണമെന്ന് സംഘ്പരിവാരില്‍ നിന്ന് കനത്ത സമ്മര്‍ദം വരികയും ചെയ്ത സന്ദര്‍ഭത്തിലാണ് കഴിഞ്ഞദിവസം ബോര്‍ഡ് യോഗം ചേര്‍ന്നത്.
ബാബരി മസ്ജിദ് വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ ഒന്നടങ്കം നിലപാടെടുത്തു. ഇക്കാര്യത്തില്‍ ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. അയോധ്യയില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്നത് ചരിത്രപരമായ സത്യമാണെന്നും അതു തെളിയിക്കപ്പെട്ടതാണെന്നും യോഗശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.
നീതിയിലധിഷ്ഠിതമായ പര്യവസാനം കേസിനുണ്ടാവുമെന്ന് പതീക്ഷ പ്രകടിപ്പിച്ച യോഗം, അതേസമയം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ള കേസിന്റെ പോക്കില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചു.
ദേശീയ പ്രാധാന്യം മാത്രമല്ല കേസിനുള്ളതെന്നും ആഗോളസമൂഹം തന്നെ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ മതേതരമൂല്യങ്ങളുടെ മാറ്റുരയ്ക്കല്‍ കൂടിയാണ് ഈ കേസെന്നും യോഗം ചൂണ്ടിക്കാട്ടി. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ നിയമയുദ്ധം തുടരാനും യോഗം തീരുമാനിച്ചു.
ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏകസിവില്‍കോഡ് അപ്രായോഗികമാണെന്ന് വിലയിരുത്തിയ യോഗം, അത്തരത്തിലുള്ള നീക്കം മുസ്‌ലിം സമുദായത്തെ മാത്രമല്ല വിവിധ മത- ജാതി- വര്‍ഗ, വിഭാഗങ്ങളുടെ സ്വത്വത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago