HOME
DETAILS
MAL
ബോംബേറ് കേസുകളിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണം
backup
June 20 2017 | 21:06 PM
കുറ്റ്യാടി: വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബോംബേറ് കേസുകളിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബോംബേറ് ഉണ്ടായ സി.പി.എം നേതാവ് കെ.കെ ദിനേശന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബേറ് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പോലെ ബോംബുകളും ആയുധങ്ങളും നാട്ടിന് പുറങ്ങളില്‍ വ്യാപകമാവുകയാണ്. ഇത് കണ്ടെടുക്കാന്‍ പൊലിസ് തയാറാവണം. ജില്ലയില്‍ ഇനിയും അക്രമം ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എം ചന്ദ്രന്, പി.കെ സുരേഷ്, ജമാല്‍ മൊകേരി ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."