യു.എസില്‍ അല്ലാഹു എന്നു ഉച്ചരിച്ച ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
ചിക്കാഗോ: അമേരിക്കയില്‍ വിമാനത്തില്‍ വച്ച് അല്ലാഹു എന്നു ഉച്ചരിച്ച മുസ്ലിം ദമ്പതികളെ ഇറക്കിവിട്ടു. പാക് വംശജരായ ഫൈസല്‍ അലി, നസിയ എന്നിവര്‍ക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം ചിക്കാഗോയിലെ കടയില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിയെയും പുറത്താക്കിയിരുന്നു. ഇതിനിടെയാണ് യു.എസ് വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ആണ് ഇസ്ലാം ഭീതിയെ തുടര്‍ന്നുള്ള സംഭവം. പാരിസില്‍ നിന്നു ഒഹിയോയിലേക്ക് വരികയായിരുന്നു വിമാനം.
ഒന്‍പത് മണിക്കൂര്‍ നീണ്ട യാത്രക്കിടെയാണ് സംഭവം. 34 കാരിയായ നസിയ ഇയര്‍ഫോണ്‍ ഉപയോഗിച്ചതും ഒപ്പമുണ്ടായിരുന്ന ഫൈസല്‍ അലി വിയര്‍ത്തതും വിമാന ജീവനക്കാരി പൈലറ്റിനെ അറിയിക്കുകയായിരുന്നു. ഇവരുമായി യാത്ര തുടരനാകില്ലെന്ന് വിമാന ജീവനക്കാരി പരാതിപ്പെട്ടതോടെയാണ് ഇവരെ പുറത്താക്കിയതെന്ന് വിമാനക്കമ്പനി പറഞ്ഞു. ഫൈസല്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അല്ലാഹു എന്ന വാക്ക് ഇവര്‍ ഉപയോഗിച്ചുവെന്നും വിമാന ജീവനക്കാര്‍ പരാതിപ്പെട്ടു. ഇവരെ പുറത്താക്കാതെ പറക്കാനാകില്ലെന്ന് പൈലറ്റും നിലപാടിലെത്തിയതോടെ ഗ്രൗണ്ട് സ്റ്റാഫ് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഫ്രഞ്ച് പൊലിസും ചോദ്യം ചെയ്തു.
ഫ്രാന്‍സില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു ദമ്പതികള്‍. എന്നാല്‍ ചോദ്യം ചെയ്യലിനു ശേഷം ദമ്പതികള്‍ക്ക് കുഴപ്പമില്ലെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."