പതിനാറ് പ്രീ സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാര്‍
ചെറുവത്തൂര്‍: പ്രീ സ്‌കൂളുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയവും ആധുനികവുമാക്കുന്നതിന് ജില്ലയിലെ 16 പ്രീ സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാര്‍. സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ സംഘടിപ്പിച്ച അഞ്ചുനാള്‍ നീണ്ട ശില്‍പശാലയില്‍ രൂപപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ സമഗ്ര ശിക്ഷാ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. പി.കെ ജയരാജ് പ്രകാശനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട പ്രീ സ്‌കൂള്‍ അധ്യാപികമാര്‍, പ്രധാനധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ശില്‍പശാലയില്‍ ഓരോ വിദ്യാലയത്തിനുമിണങ്ങുന്ന പദ്ധതികളാണ് തയാറാക്കിയത്. പരിശീലനം നേടിയവര്‍ അവരവരുടെ വിദ്യാലയത്തിലേക്കു തിരിച്ചുപോയി അവിടെ നിന്ന് അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിച്ചാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്. ഭൗതിക-അക്കാദമിക-സാമൂഹിക പിന്തുണയിലൂന്നിയുള്ളതാണ് പദ്ധതികള്‍.
ഇപ്പോള്‍ പരിശീലനം നേടിയവര്‍ ഉള്‍ക്കൊള്ളുന്ന ലീഡ് സ്‌കൂളുകള്‍ മികവിലേക്കുയരുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ഈ സ്‌കൂള്‍ പരിധിയിലെ മറ്റു പ്രീ പ്രൈമറികളിലും അങ്കണവാടികളിലും ഇതേ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകും. 2022 ഓടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും. വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രീ സ്‌കൂളുകള്‍ ഇതോടുകൂടി ഒരേ കുടക്കീഴിലാകും.
ജില്ലയിലെ രണ്ടാംഘട്ട പരിശീലനം നവംബര്‍ 12 മുതല്‍ 16 വരെ ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തില്‍ പൂര്‍ത്തിയാകുന്നതോടെ 30 ലീഡ് സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ രൂപപ്പെടും. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ബി. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു.
ജില്ലാ പ്രോജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍ പദ്ധതി വിശദീകരണം നടത്തി.ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.വി ലതിക, ചെറുവത്തൂര്‍ ബി.പി.ഒ പി. വി ഉണ്ണി രാജന്‍, പരിശീലകരായ അനൂപ് കല്ലത്ത്, പി.വി വിനോദ് കുമാര്‍, പി. വേണുഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."