സാംസ്‌കാരിക മുന്നേറ്റത്തിന് വായനയുടെ പങ്ക് മഹത്തരം: യു.കെ കുമാരന്‍
ചേമഞ്ചേരി: പുസ്തകങ്ങള്‍ മനസിന്റെ ജീര്‍ണതകളെ ഇല്ലായ്മ ചെയ്യുന്ന വജ്രായുധമാണെന്നും സാംസ്‌കാരിക മുന്നേറ്റത്തിന് ആഴയത്തിലുള്ള വായന അനിവാര്യമാണെന്നും സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു.
തീവ്രവാദവും വിധ്വംസക കൃത്യങ്ങളും സമൂഹത്തില്‍ വര്‍ധിക്കുന്നത് മഹത് ഗ്രന്ഥങ്ങളുടെ ശരിയായ വായന നടക്കാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ചേമഞ്ചേരി യു.പി സ്‌കൂള്‍ വായനാവാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ആകാശവാണിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം സത്യനാഥന്‍ മാടഞ്ചേരി നിര്‍വഹിച്ചു. മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള ലൈബ്രറി പുസ്തകങ്ങളും അലമാരകളും എം.വി സുധ ടീച്ചര്‍ സ്‌കൂളിന് സമര്‍പ്പിച്ചു.
പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ എം. അഹമ്മദ് കോയ ഹാജി ഉപഹാര സമര്‍പ്പണം നടത്തി.
ഗായകനും പൂര്‍വ വിദ്യാര്‍ഥിയുമായ ഉമ്മര്‍ ഏരൂല്‍ ഗാനമാലിക അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അനൂപ് കുമാര്‍ അദ്ധ്യക്ഷനായി. കെ.കെ ശ്രീഷു, ഷരീഫ് കാപ്പാട്, ബിജു കാവില്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.എം ആശ സ്വാഗതവും ലാലു പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."