പൊലിസിനെ വിട്ട് ഭക്തരെ തകര്‍ക്കാമെന്നു കരുതേണ്ട: കെ. സുധാകരന്‍
തലശ്ശേരി: പൊലിസിനെയും സി.പി.എം ഗുണ്ടകളെയും മുന്‍നിര്‍ത്തി ശബരിമയിലെത്തുന്ന എട്ടുകോടിയോളം ഭക്തജനങ്ങളെ തകര്‍ക്കാമെന്നു കരുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കെ.പി.സി.സി വിശ്വാസ സംരക്ഷണജാഥാ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യായിരത്തോളം വരുന്ന പൊലിസുകാരെയും രണ്ടായിരത്തോളം വരുന്ന സി.പി.എം ഗുണ്ടകളെയുമാണു ശബരിമലയില്‍ ഭക്തരെ നേരിടാന്‍ അണിനിരത്തുന്നത്. അഹങ്കാരവും ഹുങ്കും ധിക്കാരവും കൊണ്ട് രാജ്യത്തെ ജനകോടികളായ ഭക്തരെ അടിച്ചമര്‍ത്താമെന്നു പിണറായി കരുതുന്നുണ്ടെങ്കില്‍ അതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വി.എ നാരായണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍, കെ.പി അനില്‍കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി സുമാ ബാലകൃഷ്ണന്‍, പി.എം സുരേഷ് ബാബു, കെ. പ്രവീണ്‍, സജീവ് മാറോളി, കെ. പ്രഭാകരന്‍, കെ. സുരേന്ദ്രന്‍, സത്യന്‍ നരവൂര്‍, കെ.പി സാജു, പി.കെ ഹാഷിം, രാജന്‍ പുതുശ്ശേരി, പുതുക്കുടി ശ്രീധരന്‍, വി.സി പ്രസാദ്, എം.പി അസൈനാര്‍, മണ്ണയാട് ബാലകൃഷ്ണന്‍, സി.കെ സതീശന്‍, പി.പി രാജന്‍, കണ്ടോത്ത് ഗോപി, സി. രഘുനാഥ്, എം.കെ മോഹനന്‍, വി.വി പുരുഷോത്തമന്‍, രമേശന്‍, ബിജു ഉമ്മര്‍, ടി. ജയകൃഷ്ണന്‍, സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍ സംബന്ധിച്ചു. ഇരിട്ടിയിലെ സ്വീകരണം പൂര്‍ത്തിയാക്കി ജാഥ വയനാട്ടിലേക്കു പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."