HOME
DETAILS
MAL
ആദ്യ നോമ്പ് തുറയുടെ രുചിയറിഞ്ഞ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി
backup
June 20 2017 | 22:06 PM
എടപ്പാള്‍: ജീവിതത്തില്‍ ആദ്യമായി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി നോമ്പ് തുറയില്‍ പങ്കെടുത്തു. മാണൂര്‍ മലബാര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് നമ്പൂതിരി പങ്കാളിയായത്. എണ്‍പത്തി ഒന്നാം വയസ്സില്‍ തന്റെ ആദ്യ നോമ്പ് തുറയില്‍ പങ്കെടുത്ത അവിസ്മരണീയമായ അനുഭവത്തിലായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലബാര്‍ ഡെന്റല്‍ കോളജ് ചെയര്മാന് ഡോ. സി.പി ബാവ ഹാജി അധ്യക്ഷനായി. സാഹിത്യകാരന് പി സുരേന്ദ്രന്, മുനീര്‍ ഹുദവി വിളയില്‍, വിനോദ് കുമാര്‍ സംസാരിച്ചു. കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതസാമൂഹിക രാഷ്ട്രീയ പ്രധിനിധികളും മാധ്യമ പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."