ഓടും ഷീറ്റും വില്‍പ്പന നടത്തിയ സംഭവം: പ്രധാനാധ്യാപകനെതിരെ വിജിലന്‍സിന് പരാതി
അരീക്കോട്: മുണ്ടമ്പ്ര ഗവ.മാപ്പിള യു.പി സ്കൂളിലെ ഓടും ഷീറ്റും വില്പന നടത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി വിജിലന്‍സിന് പരാതി നല്കി. അരീക്കോട് മുണ്ടമ്പ്ര സ്വദേശി കെ. അബ്ദുല്‍ കരീമാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.
സ്കൂളിലെ 1500 ഓളം ഓടുകളും അഞ്ഞൂറോളം മേല്‍ക്കൂര ഷീറ്റുകളും പഞ്ചായത്ത് അധികൃതര്‍ അറിയാതെയാണ് പ്രധാനാധ്യാപകന് വില്പന നടത്തിയതെന്നും ഒരു മാസം പിന്നിട്ടിട്ടും പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ ഇസ്മാഈല്‍ ഷെരീഫ് പ്രധാനാധ്യാപകനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നാളെ ചേരുന്ന അരീക്കോട് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."