ആരാധനകള്‍ ആഭാസമാവരുത്: സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍
കാസര്‍കോട്: ആരാധനകള്‍ വെറും ആഭാസങ്ങളായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസികള്‍ സൂക്ഷ്മത കൈവരിക്കണമെന്ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റമദാന് പ്രഭാഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മജ്ലിസുന്നൂറിനു നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനകള്‍ അര്ഥപൂര്ണമാവണം. എല്ലാറ്റിനും അതിന്റെതായ നിയമങ്ങളും ലക്ഷ്യവും ഉണ്ട്. അതറിഞ്ഞു ചെയ്യുമ്പോഴാണ് അതു സ്വീകാര്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, എം.സി ഖമറുദ്ധീന്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."