HOME
DETAILS
MAL
കേബിള്‍ കുഴി ഭീഷണി: തണല്‍ മരങ്ങള്‍ കടപുഴകുന്നു
backup
June 20 2017 | 23:06 PM
പഴയങ്ങാടി: പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ ഒരുകോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ തണല്‍ മരങ്ങള്‍ക്ക് പാരയായി കേബിള്‍ കുഴികള്‍. ചെമ്പല്ലിക്കുണ്ട് പാലം മുതല്‍ കൊവ്വപ്പുറം റോഡ് വരെയുളള തണല്‍ മരങ്ങളാണ് അശാസ്ത്രീയമായ രീതിയിലുളള കേബിള്‍ കുഴിയെടുക്കല്‍ മൂലം വ്യാപകമായി കടപുഴകുന്നത്.
സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡരികില്‍ നട്ടുവളര്‍ത്തിയതാണ് തണല്‍ മരങ്ങള്‍. പ്രദേശത്ത് അഞ്ചു കൂറ്റന്‍ തണല്‍ മരങ്ങളാണ് ഇതിനോടകം കടപുഴകിയത്. തണല്‍ മരങ്ങള്‍ ഇല്ലാതാകുന്നതോടെ ഇവിടെ സൈബീരിയയില്‍ നിന്നെത്തുന്ന ദേശാടന കിളികളുടെ ഇടത്താവളം കൂടിയാണ് നഷ്ടപ്പെടുന്നത്. അതിനാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."