HOME
DETAILS

സഊദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തൊഴില്‍വിസ വ്യവസ്ഥ ലഘൂകരിച്ചു

  
backup
November 11 2018 | 18:11 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-2

 

റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ ആവശ്യമായ തൊഴില്‍ വിസകള്‍ക്ക് മന്ത്രാലയത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലേക്ക് വിസാ സമ്പ്രദായത്തില്‍ മാറ്റം വരുത്തി. സഊദികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിതാഖാത്ത് പദ്ധതി പ്രകാരം ആരംഭിച്ച പ്രത്യേക വെബ് പോര്‍ട്ടലില്‍ നിശ്ചിത സമയം പരസ്യം ചെയ്ത ശേഷം സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക് വിസക്ക് അപേക്ഷിക്കുകയെന്ന വ്യവസ്ഥയാണ് എടുത്തു കളഞ്ഞത്. ഇതോടെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ക്ക് നേരിട്ട് അപേക്ഷിക്കാനാകുമെന്ന് അല്‍ മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്‌വേ (താഖാത്ത്) പോര്‍ട്ടലില്‍ നിശ്ചിത കാലം പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥ മന്ത്രാലയമാണ് എടുത്തുകളഞ്ഞത്. ഇനി മുതല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നേരിട്ട് വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. യോഗ്യരായ സഊദികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരുന്ന ഈ വ്യവസ്ഥ മൂലം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശങ്ങളില്‍ നിന്ന് വേഗത്തില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കുമായിരുന്നില്ല. ഇത് മൂലം സ്വകാര്യ മേഖലയില്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago