HOME
DETAILS

ഭൂരഹിത പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചുതുടങ്ങി

  
backup
August 05 2016 | 22:08 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-2

മലപ്പുറം: ഭൂമിയില്ലാത്ത പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനുള്ള അപേക്ഷ പട്ടികജാതി വികസന വകുപ്പാണ് സ്വീകരിക്കുന്നത്. ഇതിനുപുറമെ ഭവന നിര്‍മാണ ധനസഹായം, ഭവന പുന:രുദ്ധാരണം അഡീഷനല്‍ റൂം പദ്ധതിക്കള്‍ക്കുള്ള സഹായവും നല്‍കുന്നുണ്ട്. ഗ്രാമസഭ വാര്‍ഡ്‌സഭ ലിസ്റ്റുകള്‍ ലഭിക്കാത്തവരാണ് അപേക്ഷ നല്‍കേണ്ടത്.  ഓരോ പദ്ധതിയിലും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകന്‍ താമസിക്കുന്ന പ്രദേശത്തെ ബ്ലോക്കിലേയോ നഗരസഭയിലേയോ പട്ടികജാതി വികസന ഓഫിസിലാണ് നല്‍കേണ്ടത്.  മൂന്ന് പദ്ധതികളിലും അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി 50000 രൂപയില്‍ കവിയരുത്.
ഭൂരഹിത പുനരധിവാസ പദ്ധതിയുടെ അപേക്ഷകര്‍ 55 വയസ്സില്‍ താഴെയുള്ളവരാവണം. അപേക്ഷയോടൊപ്പം ജാതി, വരുമന സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങില്‍ നിന്നും ഭൂമി വാങ്ങാന്‍ ധനസഹായം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം എന്നിവ നല്‍കണം.  ഭവന നിര്‍മാണ ധനസഹായ പദ്ധതിയുടെ അപേക്ഷകര്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി - വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനം ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ഭവന നിര്‍മാണ ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം.  ഭവന പുന:രുദ്ധാരണത്തിനും അഡീഷനല്‍ റൂം പദ്ധതിയുടെ അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അപേക്ഷകനോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ വീടിന് വേണ്ടിയോ അവരുടെ ഉടമസ്ഥയിലുള്ള മറ്റേതെങ്കിലും വീടിനു വേണ്ടിയോ മെയിന്റനന്‍സ് ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ പഴക്കം സംബന്ധിച്ച് സ്വയംഭരണ സ്ഥാപന എന്‍ജിനീയറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 17.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a few seconds ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago