സിരിസേനയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജപക്സെ
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ചെയര്‍മാനായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി) യുമായുള്ള അന്‍പതു വര്‍ഷത്തെ സംഖ്യം അവസാനിപ്പിച്ചു മഹിന്ദ രാജപക്സെ. ഇദ്ദേഹം പുതുതായി രൂപീകരിച്ച ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി)യില്‍ ചേര്‍ന്നു.
ഇതോടെ ജനുവരി അഞ്ചിനു നടക്കുന്ന ഇടക്കാല തെരഞ്ഞടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ ബാനറില്‍ രാജപക്സെ മത്സരിച്ചേക്കും. ഇന്നലെ അദ്ദേഹം എസ്.എല്‍.പി.പിയുടെ അംഗത്വം സ്വീകരിച്ചു. 1951ല്‍ എസ്.എല്‍.എഫ്.പി രൂപീകരിക്കുമ്പോള്‍ രാജപക്സെയുടെ പിതാവ് അല്വിന് രാജപക്സെ സ്ഥാപകാംഗമായുരുന്നു. കഴിഞ്ഞ വര്‍ഷമാണ് രാജപക്സെയുടെ അനുയായികള്‍ എസ്.എല്‍.പി.പി രൂപീകരിച്ചത്. ഫ്രബ്രുവരിയില്‍ നടന്ന പ്രദേശിക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയുന്നു. ഒക്ടോബര്‍ 26നു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ നീക്കി പകരമായി മഹിന്ദ രാജപക്സെയ ചുമതലയേല്പ്പിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസിന്ധി ആരംഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."