കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ റഷ്യയില്‍നിന്ന്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായി ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 6.95 ലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്-സെക്യുര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സൈബര്‍ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതലുണ്ടായത് റഷ്യയില്നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യ, അമേരിക്ക, ചൈന, നെതര്‍ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും സൈബര്‍ ആക്രമണങ്ങളുണ്ടായത്.
അതേസമയം, ഇന്ത്യയില്‍നിന്നുള്ള ഹാക്കര്‍മാര്‍ ഏറ്റവുമധികം ആക്രമിച്ചത് ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, ജപ്പാന്, ഉക്രൈന് എന്നീ രാജ്യങ്ങളെയാണ്.
35,563 സൈബര്‍ ആക്രമണങ്ങളാണ് ഈ രാജ്യങ്ങള്‍ക്കുനേരെ ഇന്ത്യയില്‍നിന്നുണ്ടായത്.
കഴിഞ്ഞ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്കു നേരിടേണ്ടിവന്നത് 73,000 സൈബര്‍ ആക്രമണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ റഷ്യയില്‍നിന്നു മാത്രം 2,55,589 തവണയാണ് ഇന്ത്യയ്ക്കുനേരെ സൈബര്‍ ആക്രമണമുണ്ടായത്.
ഇന്ത്യ എത്രത്തോളം ഡിജിറ്റലാകുന്നുവോ അതിനുസരിച്ച് ആഗോള സൈബര്‍ ക്രിമിനലുകള്‍ ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും എഫ്-സെക്യുര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."