HOME
DETAILS
MAL
ഇമ്പിച്ചിമോയിയെ മുസ്ലിംലീഗില്‍നിന്ന് പുറത്താക്കി
backup
October 15 2019 | 10:10 AM
കോഴിക്കോട്: ഓമശേരിയിലെ മുസ്ലിംലീഗ് പ്രവര്ത്തകന് വി.കെ ഇമ്പിച്ചിമോയിയെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്ന് അറിയിച്ചു.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇമ്പിച്ചിമോയിയുടെ വീട്ടില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. കൂടത്തായിയിലെ ഇയാളുടെ മകന്റെ കടയില്‍ നടത്തിയ റെയ്ഡില്‍ ജോളിയുടെ റേഷന്‍ കാര്‍ഡ് പൊലിസ് കണ്ടെത്തിയിരുന്നു.
ജോളിയുമായി ഇമ്പിച്ചിമോയിക്ക് അടുത്തബന്ധമുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."