സര്‍വകലാശാലകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അഴിമതി: ചെന്നിത്തല
കോട്ടയം:എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിഷയത്തില്‍ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലകളുടെചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. സത്യം മറച്ചുവെക്കാനാണ് വി.സിയും മന്ത്രിയും ചേര്‍ന്ന് ശ്രമിക്കുന്നത്. ചട്ടം പാലിച്ചാണ് നടപ്പാക്കുന്നതെന്ന് പറയുന്ന വി.സി ഏതു ചട്ടമാണ് നടപ്പാക്കിയതെന്നും അതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നെന്നും ചെന്നിത്തല വ്യക്തമാക്കി.
140 കുട്ടികള്‍ക്ക് സര്‍വകലാശാല മാര്‍ക്ക് കൂട്ടി നല്‍കിയിട്ടുണ്ട്. 60 അപേക്ഷകള്‍ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാര്‍ക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്ക് ദാനത്തിനല്ല മറിച്ച് ഫയലുകള്‍ തീര്‍പ്പാക്കാനാണ് അദാലത്ത് മുന്‍കൈയെടുത്ത് നടപ്പാക്കിയത്. തെളിവുകള്‍ ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് തെളിവുകള്‍ നിരത്തണമെന്നും വൈസ് ചാന്‍സലറടക്കം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയെന്നും ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് കെ.ടി ജലീല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."