ഗതാഗതക്കുരുക്കില്‍നിന്ന് മോചനമില്ലാതെ എടപ്പാള്‍
സമയക്രമീകരണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങളുടെ നീണ്ടണ്ട ക്യൂവാണു രൂപപ്പെടുന്നത്
എടപ്പാള്‍: സിഗ്‌നല്‍ സംവിധാനം നടപ്പാക്കിയിട്ടും എടപ്പാളിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല. സിഗ്‌നല്‍ സംവിധാനത്തിന്റെ വരവോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സമയക്രമീകരണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങളുടെ നീണ്ടണ്ട ക്യൂവാണു രൂപപ്പെടുന്നത്.
പാലക്കാട്, പൊന്നാനി, കോഴിക്കോട്, തൃശൂര്‍ പാതകള്‍ സംഗമിക്കുന്ന എടപ്പാളിലൂടെ നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്. 50 സെക്കന്‍ഡ് വീതമാണ് ഓരോ റോഡിലും അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നുമിനിറ്റോളം ഒരുറോഡ് നിശ്ചലമായി കിടക്കുന്നു. ഈ സമയത്തിനുള്ളില്‍ വാഹനങ്ങളുടെ നീണ്ടണ്ട നിര രൂപം കൊള്ളുന്നതിനാല്‍ അനുവദിക്കപെട്ട 50 സെക്കന്റിനുള്ളില്‍ വരിയിലുള്ള വാഹനങ്ങള്‍ക്കു മുഴുവന്‍ കടന്നുപോകാന്‍ സാധിക്കുന്നുമില്ല. രണ്ടണ്ടും മൂന്നുംതവണ കിടന്നാണ് ഒരുവാഹനത്തിനു ജങ്ഷന്‍ കടന്നുപോകാനാകുന്നത്.
സ്വകാര്യബസുകള്‍ക്കു മിനുറ്റുകളോളം വരിയില്‍ കിടക്കേണ്ടണ്ടി വരുന്നതിനാല്‍ കൃത്യസമയത്ത് ഓടിയെത്താനാവുന്നില്ലെന്നും ട്രിപ്പുകള്‍ മുടങ്ങുന്നതായും ഇവര്‍ പരാതിപെടുന്നു. റോഡിന്റെ വീതിക്കുറവും അനധികൃത പാര്‍ക്കിങ്ങും ഫ്രീ ലഫ്റ്റ് സംവിധാനം നടപ്പിലാക്കാനും തടസമാകുന്നു. ഇടതു വശത്തോടെ സുഗമമായി വാഹനങ്ങള്‍ കടന്നുപോകാന്‍ അവസരമുണ്ടായാല്‍ തിരക്ക് ഒരു പരിധിവരെ കുറക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."