വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് 134 റണ്‍സ് വിജയ ലക്ഷ്യം
ഗയാന: വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയവും പ്രതീക്ഷിച്ച് പാകിസ്താനെതിരേ ഇറങ്ങിയ ഇന്ത്യക്ക് 134 റണ്‍സ് വിജയലക്ഷ്യം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ അവരുടെ പേരാട്ടം ഏഴിന് 133 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ രണ്ട് വിക്കറ്റിന് 101 റണ്‍സെന്ന മികച്ച നിലയിലാണ്. വെറ്ററന്‍ താരംമിതാലി രാജും (40 പന്തില്‍45) ജമീമ റോഡ്രിഗസുമാണ് (21 പന്തില്‍ 16 ) ക്രീസില്‍.
തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ പാകിസ്താനെ ബിസ്മ മറൂഫും (49 പന്തില്‍ 53) നിദ ദറും(35 പന്തില്‍ 52) ചേര്‍ന്നാണ് മാന്യമായ സ്കോറിലെത്തിച്ചത്. 6.2 ഓവറില്‍ മൂന്നിന് 30 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ പാകിസ്താനെ ഇരുവരും ചേര്‍ന്ന് കരകയറ്റി.
93 റണ്‍സാണ് ഇവര്‍ സമ്മാനിച്ചത്. ഇരുവരുമൊഴികേ മറ്റുള്ള താരങ്ങള്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്കാന് കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി പൂനം യാദവും ഹേമലതയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അരുന്ധതി റെഡ്ഡി ഒരു വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."