HOME
DETAILS
MAL
ആയുഷ് മന്ത്രാലയ സെക്രട്ടറി ആയുര്‍വേദ ഡോക്ടര്‍
backup
June 20 2017 | 23:06 PM
ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിതനായത് ജയ്പൂരില്‍ നിന്നുള്ള ആയുര്‍വേദ ചികിത്സകന്. സാധാരണ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന പദവിയിലാണ് ജയ്പൂര്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ രാജേഷ് കൊട്ടേചയെ നിയമിച്ചിരിക്കുന്നത്.
ജയ്പൂരില്‍ ചക്രപാണി ആയുര്‍വേദ ക്ലിനിക് ആന്‍ഡ് റിസേര്‍ച്ച് സെന്ററിന്റെ മേധാവിയാണ് ഇദ്ദേഹം. കരാര്‍ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തേക്ക് കൊട്ടേചയുടെ നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയത്.
വൈദ്യ മേഖലകളിലെ സംഭാവനകള്‍ക്ക് രാജേഷ് കൊട്ടേചയ്ക്ക് 2015ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."