അനധികൃത കെട്ടിടനിര്‍മാണം കൂടുതല്‍സമയം അനുവദിക്കണമെന്നു സ്കൂള്‍ മാനേജ്മെന്റ്
തിരൂര്‍: അനധികൃത കെട്ടിടനിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ സമയമനുവദിക്കണമെന്ന് എം.ഇ.ടി സ്കൂള്‍ മാനേജ്മെന്റ് നഗരസഭയോട് ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറി മുന്‍പാകെയുള്ള ഹിയറിങിലാണ് സ്കൂള്‍ അധികൃതര്‍ ആവശ്യം ഉന്നയിച്ചത്. കൂടുതല്‍ സമയം ലഭിക്കുന്നതോടെ കെട്ടിടത്തിന് അനുമതി വാങ്ങുമെന്നും നേരത്തെ നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നതായും ഹിയറിങ്ങില്‍ ബോധിപ്പിച്ചിരുന്നു.
ഹിയറിങിന്റെ റിപ്പോര്‍ട്ട് ഓവര്‍സിയര്‍ നല്‍കുന്നതോടെ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു നഗരസഭാധികൃതര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും കെട്ടിടം നിര്‍മിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും വയല്‍ നികത്തിയ ഭൂമിയായതിനാല്‍ തള്ളുകയായിരുന്നെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."