നെയ്യാറ്റിന്‍കര കൊലപാതകം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡിവൈ.എസ്.പി യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊല നടന്നിട്ട് ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. എ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡിവൈ.എസ്.പിയുടെ അതേ റാങ്കാണ് എ.എസ്.പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത് ശരിയല്ല.
കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലിസ് നടത്തിയ അതിക്രമം പൊലിസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും.
അതിനാല്‍ സി.ബി.ഐ അന്വേഷിക്കണം. അല്ലെങ്കില്‍ വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിന്‍കര കേസിലും ഉണ്ടാകും.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കാനാണ്. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ പ്രതിയായ ഡിവൈ.എസ്.പിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകൂ.
സനല്‍കുമാറിന്റെ വിധവയെയും പിഞ്ചുകുട്ടികളെയും സമരരംഗത്തേക്ക് ഇറക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."