HOME
DETAILS

സിന്ധു നദിയിലെ പാക് അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുത്തു

  
backup
June 20, 2017 | 11:30 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d

 

 


ഇസ്‌ലാമാബാദ്: ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും(എ.ഡി.ബി) ഫണ്ട് നിഷേധിച്ച സിന്ധു നദിയിലെ പാക് അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുത്തു. സിന്ധുനദിയിലെ പാക് അധീന കശ്മിര്‍ ഭാഗത്ത് പാകിസ്താനാണ് അണക്കെട്ട് നിര്‍മിക്കുന്നത്.
വളരെ ചെലവേറിയ പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.ഡി.ബി ഫണ്ട് നിഷേധിച്ചത്. ഇതിനുമുന്‍പ് ലോകബാങ്കും ഫണ്ട് നിഷേധിച്ചിരുന്നു. ഇന്ത്യയുടെ അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകബാങ്ക് ഫണ്ട് നിഷേധിച്ചത്.
ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലയിലാണ് 14 ബില്യണ്‍ ഡോളറിന്റെ അണക്കെട്ടിന് പാകിസ്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. 4,500 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജലസേചനവും കൂടി മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു പദ്ധതി പാകിസ്താന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലോകബാങ്കിനും എ.ഡി.ബിക്കും പുറമെ നിരവധി അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളെയും പാകിസ്താന്‍ സമീപിച്ചിരുന്നെങ്കിലും ലഭ്യമായിരുന്നില്ല.
ഇന്ത്യയാണ് ഇതിനുപിന്നിലെന്നായിരുന്നു ഇതുസംബന്ധിച്ച് പാകിസ്താന്റെ ആരോപണം.ഈ മാസം ആദ്യം പാക് ആസൂത്രണ മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ റോയിട്ടേഴ്‌സിനനുവദിച്ച അഭിമുഖത്തില്‍ പദ്ധതിക്ക് ചൈന ഫണ്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഫണ്ട് പ്രഖ്യാപിച്ചുകൊണ്ട് ചൈന രംഗത്തെത്തിയത്. ചൈന ഫണ്ട് ലഭ്യമാക്കുന്ന വിവരം പാകിസ്താന്‍ തന്നെയാണ് പുറത്തുവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  6 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  6 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  6 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  6 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  6 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  6 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  6 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  6 days ago